പൊള്ളാച്ചി∙ പഴയ ബസ് സ്റ്റാൻഡിൽ ശോചനീയാവസ്ഥയിലായ കടകൾ പൊളിച്ചുമാറ്റിത്തുടങ്ങി. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കടകൾ അപകട
ഭീഷണി ഉയർത്തുന്നതിനാൽ പൊളിക്കാൻ കഴിഞ്ഞവർഷം തന്നെ നഗരസഭ കടകൾക്ക് നോട്ടിസ് നൽകിയിരുന്നു. ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടം ഉൾപ്പെടെയുള്ള ഭാഗങ്ങൾ കുറച്ചുദിവസം മുൻപ് പൊളിച്ചുമാറ്റിയിരുന്നു.
1985ൽ നിർമിച്ച സ്റ്റാൻഡ് പൂർണമായും പൊളിച്ച് പുതിയത് നിർമിക്കാനാണ് തീരുമാനം. തിരുപ്പൂർ, പഴനി, മധുര, നെഗമം, കോയമ്പത്തൂർ ഉൾപ്പെടെ ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തിയിടുന്ന സ്റ്റാൻഡ് ആയതിനാൽ ഇവിടെ തിരക്കേറെയാണ്.
പൊളിച്ചെങ്കിലും ബസുകൾ തൽക്കാലം ഇവിടെ തന്നെ പാർക്ക് ചെയ്യുമെന്ന് നഗരസഭ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

