കൊടുങ്ങല്ലൂർ ∙ ഗോഡൗണിൽ നിന്നു 5 ലക്ഷം രൂപയുടെ ചെമ്പും പിച്ചളയും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് തെങ്കാശി സ്വദേശികളായ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പി.വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിനു സമീപം താമസിക്കുന്ന തെങ്കാശി വിശ്വനാഥപേരി ദേവിപട്ടണം സെൽവ പ്രകാശ് (29), സഹോദരൻ അരുൺ (32) എന്നിവരെ ആണ് ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിനു രാത്രി ആയിരുന്നു മോഷണം.
പട്ടാമ്പി സ്വദേശി കുന്നംകുളത്തിങ്കൽ സക്കറിയ ലോകമലേശ്വരം മോഡേൺ ആശുപത്രിക്കു സമീപം വാടകയ്ക്ക് എടുത്ത വീട്ടിൽ നടത്തുന്ന ഗോഡൗണിൽ നിന്നാണ് സാധനങ്ങൾ മോഷ്ടിച്ചത്. സ്റ്റോക്ക് റൂമിന്റെ താഴു പൊളിച്ചു ചെമ്പ് കമ്പികൾ, പിച്ചള കമ്പികൾ, ബാറ്ററികൾ, അലുമിനിയം വയറുകൾ എന്നിവയാണ് മോഷ്ടിച്ചത്.
സെൽവ പ്രകാശിന്റെയും അരുണിന്റെയും ആളുകളാണ് മോഷണം നടത്തിയത്.
പിന്നീട് മോഷണ വസ്തുക്കൾ സെൽവപ്രകാശും സഹോദരനും ചേർന്നു മറിച്ചു വിൽക്കുകയായിരുന്നു. ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്ഐമാരായ കെ.ജി.സജിൽ, എം.വി.സെബി, ഗ്രേഡ് എസ്ഐ ടി.ജി.ഷാബു, എഎസ്ഐ സി.സി.ബിനീഷ്, പി.ഒ.സുബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികളെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

