ചങ്ങനാശേരി ∙ മുഖം മിനുക്കിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ മുറ്റത്ത് 100 അടി ഉയരത്തിൽ ഇനി ദേശീയപതാക പാറും. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് മാത്രമല്ല, ബൈപാസ് റോഡിലൂടെ കടന്നു പോകുന്ന യാത്രക്കാർക്കും ഉയരത്തിൽ പാറുന്ന പതാക പുത്തൻ കാഴ്ചയാണ്. 10 അടി നീളത്തിലും 7 അടി വീതിയിലുമാണ് ദേശീയപതാക.
രാത്രി പതാക കാണാൻ സ്പോട്ട് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അമൃത് ഭാരത് പദ്ധതി പ്രകാരം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൂറ്റൻ ദേശീയപതാക സ്ഥാപിച്ചത്.
സ്റ്റേഷനിലെ വികസനങ്ങൾ വിലയിരുത്തുന്നതിനുള്ള ഡ്രോൺ സർവേയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പതാക ഉയർത്തിയതെന്ന് അധികൃതർ പറഞ്ഞു.
രാജ്യവ്യാപകമായി 400ൽപ്പരം റെയിൽവേ സ്റ്റേഷനുകളാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. ഇതിന്റെ ഉദ്ഘാടനം ഒന്നിച്ച് പ്രധാനമന്ത്രി ഓൺലൈനായി നിർവഹിക്കും.
കഴിഞ്ഞമാസം ഉദ്ഘാടനം നടക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ ഇനിയും നീളുമെന്നു സൂചനയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

