ഓച്ചിറ ∙ കേന്ദ്ര ഫണ്ടിലെ 22.5 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ഓച്ചിറ – ആയിരംതെങ്ങ് – അഴീക്കൽ – കരുനാഗപ്പള്ളി തീരദേശ റോഡിന്റെ നവീകരണം പൂർത്തിയാകുന്ന ചില ഭാഗങ്ങൾ അപകടക്കെണിയാകുന്നു. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവം.
ടാറിങ്ങിലെ ഭാഗങ്ങൾ ചെറിയ ചാലുപോലെ ഇളകി മാറിയിടത്താണ് അപകട. കെട്ടുകാളയുടെ കൂറ്റൻ ചട്ടങ്ങൾ കയറിയുണ്ടായ ചാലുകൾ പല ഭാഗത്തും രൂപപ്പെട്ടിട്ടുണ്ട്.
കാളകെട്ടുത്സവം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും അപകടക്കെണി അധികൃതർ കാണുന്നില്ല. നാട്ടുകാർ മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

