രാമനാട്ടുകര∙ നഗരസഭ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യരങ്ങാടി പട്ടായിക്കുളം നവീകരിക്കുന്നു. പൂർണതോതിൽ പാർശ്വഭിത്തി കെട്ടിയും കൈവരി സ്ഥാപിച്ച് മോടി പിടിപ്പിച്ചുമാണു കുളം സംരക്ഷിക്കുന്നത്.
നഗരസഭ പദ്ധതിയിൽ വകയിരുത്തിയ 6 ലക്ഷം രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തി നഗരസഭാധ്യക്ഷ വി.എം.പുഷ്പ ഉദ്ഘാടനം ചെയ്തു. എയർപോർട്ട് റോഡരികിൽ വൈദ്യരങ്ങാടി റഫറൻസ് ലൈബ്രറിയോടു ചേർന്നുള്ള കുളത്തിന് പാർശ്വഭിത്തി കെട്ടിയിരുന്നില്ല. ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡിനോടു ചേർന്നുള്ള കുളം അപകട
നിലയിലായിരുന്നു.
ഇതോടെ കൗൺസിലർ അൻവർ സാദിഖ് പൂവഞ്ചേരി ഇടപെട്ടാണ് സംരക്ഷണ പദ്ധതി തയാറാക്കിയത്. പണ്ടുകാലത്ത് പ്രദേശവാസികൾ കുളിക്കാനും നീന്തൽ പഠിക്കാനും ഉപയോഗിച്ചിരുന്നെങ്കിലും ഏറെക്കാലമായി മലിനമായി കിടക്കുകയായിരുന്നു.
മഴക്കാലത്ത് കുളം നിറഞ്ഞു കവിഞ്ഞാൽ യാത്രക്കാർക്കു ഭീതിയാണ്. ചെളി നീക്കി ആഴംകൂട്ടി ജലത്തിന്റെ സംഭരണ ശേഷി വർധിപ്പിക്കും.
കുളത്തിന്റെ ഇരുവശങ്ങളിലും പൂട്ടുകട്ട പാകി സൗന്ദര്യവൽക്കരിച്ചു ഇരിപ്പിടങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

