കളിയാട്ടം ഇന്നുമുതൽ
നീലേശ്വരം ∙ എരിക്കുളം വേട്ടക്കൊരുമകൻ കോട്ടം ക്ഷേത്രം ഉപദേവാലയമായ പടിഞ്ഞാർ ചാമുണ്ഡി ക്ഷേത്ര കളിയാട്ടം ഇന്നു മുതൽ 15 വരെ നടക്കും. 14ന് 8ന് വനിതാ പൂരക്കളി, കൈകൊട്ടിക്കളി, തിരുവാതിര എന്നിവ നടക്കും.
എസ്ഐആർ ഫോം കന്നഡ ഭാഷയിൽതന്നെ പൂരിപ്പിക്കണം
കാസർകോട് ∙ ജില്ലയിൽ കന്നഡ വിഭാഗക്കാർ എസ്ഐആർ ഫോം കന്നഡ ഭാഷയിൽതന്നെ പൂരിപ്പിച്ചു ബിഎൽഒയുടെ പക്കൽ തിരിച്ചുനൽകണമെന്ന് കാസർകോട് കന്നഡിഗരു കൺവീനർ ജയനാരായണ തായന്നൂർ അറിയിച്ചു. കന്നഡയിൽകൂടി ഫോം ലഭിക്കുമെന്ന പ്രചാരണം ശരിയല്ലെന്നു കലക്ടർതന്നെ അറിയിച്ചിട്ടുണ്ട്. ലഭിക്കുന്ന ഫോം ആരും നിരസിക്കാൻ പാടില്ലെന്നും അത് വോട്ടവകാശം നഷ്ടമാകാൻ ഇടയാക്കുമെന്നും കന്നഡയിൽ പൂരിപ്പിക്കാൻ ആവശ്യമെങ്കിൽ സഹായികളെ ലഭ്യമാക്കുമെന്നും കൺവീനർ അറിയിച്ചു.
പുത്തരി വെള്ളാട്ടം ഇന്ന്
പാലക്കുന്ന് ∙ എരോൽ ഇല്ലത്തുവളപ്പ് മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം ഇന്ന് നടക്കും. രാവിലെ 11നു ദൈവത്തെ മലയിറക്കൽ, 12നു മാതൃ സമിതിയുടെ ശിവ സഹസ്രനാമ പാരായണം, 12നു ഊട്ടും വെള്ളാട്ടം, പുത്തരി അന്നദാനം.
6ന് മലകയറ്റലോടെ സമാപിക്കും.
ഒഴിവ്
പരവനടുക്കം ∙ ഗവ. ചിൽഡ്രൻസ് ഹോമിൽ കെയർടേക്കർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരനെ നിയമിക്കുന്നു.
കുട്ടികളെ പരിചരിച്ച് ഒരു വർഷമെങ്കിലും പരിചയമുള്ള പ്ലസ്ടു പാസായ പുരുഷന്മാർക്ക് അപേക്ഷിക്കാം. അവസാന തീയതി 11.
04994-238490. പൈവളിഗെ ∙ പൈവളിഗെ നഗർ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി കന്നഡ, എച്ച്എസ്ടി സംസ്കൃതം ഒഴിവ്. അഭിമുഖം 10ന് 10.30നു സ്കൂളിൽ.
6282525600. കീഴൂർ ∙ ഗവ.
ഫിഷറീസ് യുപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) ഒഴിവ്. അഭിമുഖം 10ന് രാവിലെ 10 മുതൽ 12 വരെ സ്കൂളിൽ.
9447692440.
പാക്കം ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്വറൽ സയൻസ് ഒഴിവ്.
അഭിമുഖം 10ന് 10.30നു സ്കൂളിൽ. കടമ്പാർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സാമൂഹികശാസ്ത്രം (മലയാളം), യുപിഎസ്ടി കന്നഡ ഒഴിവ്.
അഭിമുഖം ഇന്ന് 10നു സ്കൂളിൽ. 9072494543.
ആദൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് ഒഴിവ്.
അഭിമുഖം 10ന് രാവിലെ 10നു സ്കൂളിൽ. 6282808854.
പൈവളിഗെ ∙ ജിഎച്ച്എസ്എസ് പൈവളിഗെ കായർക്കട്ട
സ്കൂളിൽ ദിവസവേതനത്തിൽ എച്ച്എസ്ടി കന്നഡ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 10.30ന് സ്കൂളിൽ നടക്കും. മഞ്ചേശ്വരം ∙ കടമ്പാർ ജിഎച്ച്എസിൽ എച്ച്എസ്ടി സോഷ്യൽ സയൻസ്(മലയാള മീഡിയം),യുപിഎസ്ടി (കന്നഡമീഡിയം)തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് 10ന് സ്കൂളിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

