മാനന്തവാടി ∙ മാനന്തവാടി നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുമായി സഹകരിച്ചുകൊണ്ട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഫുട്പാത്തിന്റെ കൈവരികളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. കൈവരികൾ നിലവിലുള്ള എല്ലാ സ്ഥലത്തും ചെടിച്ചട്ടികൾ സ്ഥാപിക്കും. മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു.
മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി.മഹേഷ് അധ്യക്ഷത വഹിച്ചു യൂത്ത് വിങ് പ്രസിഡന്റ് ഒ.വി.ഗോപൻ, സ്ഥിരസമിതി അധ്യക്ഷൻ പി.വി.എസ്.മൂസ, കൗൺസിലർമാരായ സിന്ധു സെബാസ്റ്റ്യൻ, മാർഗരറ്റ് തോമസ്, പി.എം.ബെന്നി, പി.ഷംസുദ്ദീൻ വി.യു.ജോയ്,ആലീസ് സിസിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡഡന്റ് കെ ഉസ്മാൻ, ട്രഷറർ എൻ.പി.ഷിബി, അസോസിയേഷൻ ഭാരവാഹികളായ ജോൺസൺ ജോൺ, സി.കെ.സുജിത്ത്, മുഹമ്മദലി ഇക്ബാൽ, കെ.റഷീദ്, റോബി ചാക്കോ എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

