വാൽപാറ ∙ ഇ പാസ് പ്രാബല്യത്തിൽ വന്നതോടെ വാൽപാറയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കു കുറഞ്ഞു. ഇക്കഴിഞ്ഞ ഒന്നു മുതലാണ് വിനോദസഞ്ചാരികൾക്കു സർക്കാർ ഇ പാസ് ഏർപ്പെടുത്തിയത്. സർക്കാരിന്റെ ഈ തീരുമാനം പലരെയും വഴി തിരിച്ചുവിടാൻ പ്രേരിപ്പിച്ചതായി കൗൺസിൽ വാൽപാറ ടൂറിസം വികസന കൗൺസിൽ സെക്രട്ടറി എം .ജി.ഷാജി മാളിയേക്കൽ പറഞ്ഞു.
ഇ പാസ് കയ്യിൽ കരുതാതെ വരുന്ന സഞ്ചാരികൾക്ക് ആളിയാറിലെ വനം വകുപ്പ് ചെക്പോസ്റ്റിൽ നിന്നും മലക്കപ്പാറ അതിർത്തി ചെക്പോസ്റ്റിൽ നിന്നും എളുപ്പം പാസ് ലഭിക്കുമെന്നറിയാതെ പലരും മറ്റു സ്ഥലങ്ങളിലേക്ക് പോവുകയായിരുന്നു.
ഇതു കാരണവും മലക്കപ്പാറ–ചാലക്കുടി ദേശീയപാതയിൽ കലുങ്ക് തകർന്നുവീണതിനാൽ വലിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാലുമാണ് വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചിന്നകല്ലാർ വെള്ളച്ചാട്ടം, കുഴാങ്കൽ പുഴ, നല്ലമുടി പൂഞ്ചോല എന്നിവിടങ്ങളിൽ സഞ്ചാരികളുടെ എണ്ണം വളരെ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

