അധ്യാപക ഒഴിവ്
കൊക്കാത്തോട് ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 10ന് 11.30ന്. 9447354866.
യുപിഎസ്ടി
നിരണം ∙ മുകളടി യുപി സ്കൂളിൽ ഡിസംബർ 4വരെ ഒരു യുപിഎസ്ടിയുടെ ഒഴിവുണ്ട്.
യോഗ്യതയുള്ളവർ 10ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം
എൽപിഎസ്എ
അടൂർ ∙ കരുവാറ്റ മോഡൽ എൽപിഎസിൽ എൽപിഎസ്എയുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. ടിടിസി, കെ.ടെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ എത്തണം.
മാരൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
യോഗ്യരായവർ മതിയായ രേഖകളുമായി 21ന് രാവിലെ 11ന് സ്കൂളിൽ ഹാജരാകണം.
കഫേ കുടുംബശ്രീ സ്റ്റാഫ്
പത്തനംതിട്ട ∙ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട
സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ട്രാവലേഴ്സ് ലോഞ്ച് കെട്ടിടത്തിൽ ആരംഭിച്ച കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിലേക്ക് 10 സർവീസ് സ്റ്റാഫുകളുടെയും 5 ക്ലീനിങ് സ്റ്റാഫുകളുടേയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങൾ ആകണം.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത 10 ാം ക്ലാസ്. സർവീസ് സ്റ്റാഫുകൾക്ക് 45 വയസ്സും ക്ലീനിങ് സ്റ്റാഫിന് 50 വയസ്സും കവിയരുത്.
ഈ മാസം 10 ന് അകം അപേക്ഷയുമായി ജില്ലാ കുടുംബശ്രീ മിഷൻ ഓഫിസിൽ ഹാജരാകണം.
പോത്തുകുട്ടി പരിപാലനം
തിരുവല്ല ∙ മഞ്ഞാടി ഡക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 13ന് 10 മുതൽ 5 വരെ പോത്തുകുട്ടി പരിപാലനം എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടണം.
0469-2965535.
വൈദ്യുതി മുടക്കം
∙ഇളകൊള്ളൂർ പള്ളിപ്പടി, ആനക്കൂട്, മണ്ണീറ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ∙മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ കൈപ്പറ്റ, മാർ ഡയനീഷ്യസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 6 വരെയും മുറ്റത്തുമാവ്, നൂറോമ്മാവ്, കുളത്തുങ്കൽ കവല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

