വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 – 4: ആശാകിരൺ, ദേവഗിരി കോളജ് പരിസരം, അമ്പലക്കോട്ട്. ∙ 8.15 – 12.30: പ്രാവിൽ, കാരാട്ട്പൊയിൽ, ചുണ്ടപ്പുറം, കിളച്ചാർ വീട്, ഈയ്യോത്തി ട്രാൻസ്ഫോമർ പരിധി.
∙ 10 – 4: കള്ളിച്ചുവട്, മർകസ് കോംപ്ലക്സ്, കുരിശുപള്ളി പരിസരം. ∙ 2 – 5: എസ്ബിഐ കോളനി, നെയ്ത്തുകുളങ്ങര പരിസരം, ഗ്യാസ് ഗോഡൗൺ പരിസരം, പൊന്നംകോട്കുന്ന്, വില്ലിക്കൽ കോട്ടകുന്ന്, ഭവൻസ് സ്കൂൾ പരിസരം.
ഗതാഗത നിയന്ത്രണം
താമരശ്ശേരി∙ മലയോര ഹൈവേ കട്ടിപ്പാറ റീച്ചിൽ പ്രവൃത്തി നടക്കുന്നതിനാൽ കട്ടിപ്പാറ താഴ്വാരം മുതൽ കേളൻമൂല വരെ ഇന്നു മുതൽ റോഡ് പണി തീരുംവരെ ഗതാഗതം പൂർണമായി നിയന്ത്രിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു. താമരശ്ശേരി ഭാഗത്തേക്കു പോകണ്ട
വാഹനങ്ങൾ കോളിക്കൽ വഴിയും പെരുമ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ കന്നൂട്ടിപ്പാറ, പെരുമ്പള്ളി റോഡ് വഴി അമ്പയത്തോട്ടിലേക്കും തിരിച്ചും പോകണം.
അധ്യാപക ഒഴിവ്
മുക്കം∙ നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക കൂടിക്കാഴ്ച 10ന് രാവിലെ 10.30ന്.
പേരാമ്പ്ര ∙ വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി താൽക്കാലിക അധ്യാപക നിയമനത്തിന് നാളെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും.
വടകര ∙ പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി സീനിയർ ഗെസ്റ്റ് അധ്യാപക അഭിമുഖം 10ന് രാവിലെ 10ന്.
കോഴിക്കോട്∙ പറയഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഓഫിസ് സെക്രട്ടറിഷിപ്പ് നിയമനത്തിനായുള്ള അഭിമുഖം 19 നു രാവിലെ 11 നു സ്കൂൾ ഓഫിസിൽ.
9895019723. കോഴിക്കോട്∙ ഈസ്റ്റ്ഹിൽ ഗവ.
ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി മലയാളം നിയമനത്തിന് അഭിമുഖം 10 നു രാവിലെ 11 നു സ്കൂൾ ഓഫിസിൽ. 6238150031.
കോഴിക്കോട്∙ വെള്ളയിൽ ഈസ്റ്റ് ജിഎൽപിഎസിൽ എൽപിഎസ്ടി തസ്തികയിലേക്ക് അഭിമുഖം നാളെ രാവിലെ 10 നു സ്കൂൾ ഓഫിസിൽ നടക്കും.
ഇസിജി ടെക്നിഷ്യൻ
പേരാമ്പ്ര ∙ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഇസിജി ടെക്നിഷ്യനെ നിയമിക്കാൻ നാളെ 11ന് ആശുപത്രി ഓഫിസിൽ അഭിമുഖം നടക്കും.
ലീഗൽ സർവീസസ് കമ്മിറ്റി അദാലത്ത്
വടകര ∙ നാഷനൽ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നടത്തുന്ന അദാലത്ത് ഡിസംബർ 13ന്. പരാതികൾ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഓഫിസിൽ 28 വരെ സ്വീകരിക്കും.
വാട്ടർ ബിൽ
വടകര∙ ജല അതോറിറ്റി സെക്ഷൻ പരിധിയിലെ വെള്ളം നിരക്ക് ഉടൻ അടയ്ക്കണമെന്നും പ്രവർത്തന രഹിതമായ വാട്ടർ മീറ്ററുകൾ ഓഫിസുമായി ബന്ധപ്പെട്ട് മാറ്റണമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കമ്മൽ വീണു കിട്ടി
വടകര ∙ കോടതി പരിസരത്തു നിന്നു സ്വർണക്കമ്മൽ വീണു കിട്ടി.
സമീപത്തെ എൻവിസി ഫർണിച്ചറിൽ ജോലി ചെയ്യുന്ന താഴെ അങ്ങാടിയിലെ പി.യു.അഷ്റഫിനാണ് കമ്മൽ വീണു കിട്ടിയത്. 9846687200.
ഗതാഗത നിയന്ത്രണം
വടകര ∙ പൈതൃക പദ്ധതി പ്രവൃത്തി നടക്കുന്നതു കൊണ്ട് താഴെ അങ്ങാടി കോതി ബസാർ – തണൽ റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം.
വാഹനങ്ങൾ ഒന്തം റോഡ് – കസ്റ്റംസ് റോഡ്– കോതി ബസാർ മനാർ മുക്ക് ജംക്ഷൻ വഴി ആടു മുക്കിലൂടെ പോകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

