ഫൈസലാബാദ്: പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഫൈസലാബാദ്, ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ ദക്ഷിണാഫ്രിക്ക ..
ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ … റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്ക് (), ടോണി സോര്‍സി () എന്നിവരാണ് ക്രീസില്‍.
ലുവാന് ഡ്രി പ്രിട്ടോറിയൂസിന്റെ (46) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. മുഹമ്മദ് വസീമിനായിരുന്നു വിക്കറ്റ്.
ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷാണ് താരം മടങ്ങിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന് സല്മാന് അഗ (69), മുഹമ്മദ് നവാസ് (59), സെയിം അയൂബ് (53) എന്നിവരുടെ ഇ്ന്നിംഗ്സുകളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
നേ്രന്ദ ബര്‍ഗര്‍ നാലും കാബയോംസി പീറ്റര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ബാബര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്.
തകര്‍ച്ചയോടെയാണ് പാകിസ്ഥാന് തുടങ്ങിയത്. 22 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായിരുന്നു.
ഫഖര്‍ സമാന് (6), ബാബര്‍ അസം (11), മുഹമ്മദ് റിസ്വാന് (4) എന്നിവര്‍ നിരാശപ്പെടുത്തുകയായിരുന്നു. മൂവരേയും നാന്ദ്ര ബര്‍ഗര്‍ പുറത്താക്കി.
ഫഖര്‍, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്കി. ബാബര്‍ ഡോണോവന്‍ ഫേരേരയ്ക്കും ക്യാച്ച് നല്കി.
റിസ്വാന് ബൗള്‍ഡായി. തുടര്‍ന്ന് സെയിം അയൂബ് (53) – അഗ സഖ്യം കൂട്ടിചേര്‍ത്ത 92 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
അയൂബിനെ പുറത്താക്കി കോര്ബിന് ബോഷ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയ ഹുസൈന് താലാത്തിനും (10) തിളങ്ങാനായില്ല.
എന്നാല്‍ അഗ – നവാസ് 59 റണ്‍സ് കൂട്ടിചേര്‍ത്തു. അഗ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഫഹീം അഷ്റഫിനൊപ്പം നവാസ് 43 റണ്‍സ് ചേര്‍ത്ത് സ്കോര്‍ 250 കടത്തി.
ഇരുവരും അവസാന ഓവറുകളില്‍ മടങ്ങി. കൂടെ ക്യാപ്റ്റന്‍ ഷഹീന് അഫ്രീദിയും (1) പവലിയനില്‍ തിരിച്ചെത്തി.
വസീം (12), നസീം ഷാ (6) പുറത്താവാത നിന്നു. പാകിസ്ഥാന്: ഫഖര്‍ സമാന്, സെയിം അയൂബ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന് (വിക്കറ്റ് കീപ്പര്‍), സല്മാന് അഗ, ഹുസൈന് തലാത്ത്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി (ക്യാപ്റ്റന്‍), മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ.
ദക്ഷിണാഫ്രിക്ക: ലുവന്-ഡ്രെ പ്രിട്ടോറിയസ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടോണി ഡി സോര്‍സി, മാത്യു ബ്രീറ്റ്സ്കെ (ക്യാപ്റ്റന്‍), സിനെത്തേംബ ക്വഷിലേ, ഡോണവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, കോര്ബിന് ബോഷ്, ബോണ്‍ ഫോര്‍ട്വിന്‍, നാന്ദ്രേ ബര്‍ഗര്‍, കാബയോംസി പീറ്റര്‍. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

