റിയാദ്: സൗദി അറേബ്യയിൽ മുനിസിപ്പൽ നിയമലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് പാരിതോഷികം നൽകാൻ മന്ത്രിസഭാ തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിൽ ചേർന്ന യോഗത്തിലാണ് മുനിസിപ്പൽ കാര്യ മന്ത്രാലയത്തിന്റെ ഈ നിർദേശത്തിന് അംഗീകാരം നൽകിയത്.
പണമായിട്ടായിരിക്കും പാരിതോഷികം നൽകുക. ഇതുമായി ബന്ധപ്പെട്ട
മാനദണ്ഡങ്ങൾ തയ്യാറാക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനത്തിന് ചുമത്തുന്ന പിഴയുടെ 25 ശതമാനം തുക പാരിതോഷികമായി നൽകുമെന്ന് മന്ത്രാലയം പിന്നീട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

