ബെംഗളൂരു ∙ സത്യസായി ബാബയുടെ ജന്മശതാബ്ദി വേളയിൽ പുട്ടപർത്തി വഴി 18 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. 14 മുതൽ 24 വരെയാണു സ്പെഷൽ സർവീസ്.
തിരുവനന്തപുരം നോർത്ത്– പ്രശാന്തിനിലയം, ഭുവനേശ്വർ– ബെംഗളൂരു കന്റോൺമെന്റ്, ശ്രീകാകുളം റോഡ്– ബെംഗളൂരു കന്റോൺമെന്റ്, അരക്ക് വാലി–യെലഹങ്ക, സംബാൽപുർ–ബെംഗളൂരു കന്റോൺമെന്റ് എന്നീ സ്പെഷലുകൾ ബെംഗളൂരു വഴി കടന്നുപോകും.
തിരുവനന്തപുരം നോർത്ത് –പ്രശാന്തി നിലയം എക്സ്പ്രസ് (06093) 19, 21 ദിവസങ്ങളിൽ വൈകിട്ട് 6.05നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 11നു പുട്ടപർത്തിയിലെത്തും. മടക്ക ട്രെയിൻ ((06094) 20നും 22നും രാത്രി 9നു പുട്ടപർത്തിയിൽ നിന്നു പുറപ്പെട്ടു തൊട്ടടുത്ത ദിവസങ്ങളിൽ വൈകിട്ട് 3.55നു തിരുവനന്തപുരം നോർത്തിലെത്തും.
ഹിന്ദുപൂർ, യെലഹങ്ക, കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണു സ്റ്റോപ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

