പാലക്കാട് ∙ പാലക്കാട്- ഗൂഡല്ലൂർ റൂട്ടിൽ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആദ്യമായി ആരംഭിച്ച ബസ് സർവീസ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ണാർക്കാട്-വഴിക്കടവ്-നിലമ്പൂർ വഴിയാണു സർവീസ്.
ദിവസവും രാവിലെ 7.45നു പാലക്കാട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20നു ഗൂഡല്ലൂരിൽ എത്തും. തിരികെ ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് വൈകിട്ട് 6.05നു പാലക്കാട് ഡിപ്പോയിൽ എത്തും.
പാലക്കാട്ടു നിന്നു ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാരുടെ തുടർച്ചയായ ആവശ്യത്തെ തുടർന്നു ഗതാഗത മന്ത്രിയെ നേരിൽകണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പുതിയ സംസ്ഥാനാന്തര സർവീസുകൾ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ, യൂണിയൻ ഭാരവാഹികളായ സന്തോഷ് കുമാർ, രവി കണ്ണാടി എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

