ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്ത് കാര്യാലയത്തിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏഴിനു രാവിലെ 10.30ന് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ 18നും 41നും ഇടയിൽ പ്രായമുള്ള നിശ്ചിത യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക.
ഓറിയന്റേഷൻ ക്ലാസ്
പടിഞ്ഞാറങ്ങാടി ∙ കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാകേന്ദ്രമായി റജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് എട്ടിനു രാവിലെ ഒൻപത് മണിക്ക് സ്കൂളിൽ വച്ച് നടക്കും.
വിദ്യാർഥികൾ ഐഡി കാർഡുമായി എത്തണം.
വൈദ്യുതി മുടങ്ങും
അലനല്ലൂർ∙ അലനല്ലൂർ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലെ എടത്തനാട്ടുകര കുഞ്ഞുകുളം, അണ്ടിക്കുണ്ട്, ചളവ, ചളവ അമ്പലം, താന്നിക്കുന്ന്, കരുവരട്ട എന്നീ ട്രാൻസ്ഫോമറുകൾക്കു കീഴിൽ ഇന്നു രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

