ഏലൂർ ∙ നഗരസഭ ഐഎസി റോഡിൽ സ്ഥാപിച്ചിട്ടുള്ള തുമ്പൂർമുഴി മാതൃകയിലുള്ള എയ്റോബിക് വേസ്റ്റ് ബിന്നിന്റെ പുനർനിർമാണം പ്രായോഗികമല്ലെന്നു ക്ലീൻ സിറ്റി മാനേജർ. ഈ സ്ഥലത്ത് ബിൻ സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നതിനു പ്രായോഗികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പൊതുനിരത്തുകൾക്കു സമീപം മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കുന്നതു മാലിന്യം വലിച്ചെറിയുന്നതിനു കാരണമാകുമെന്നുമാണു ക്ലീൻ സിറ്റി മാനേജരുടെ റിപ്പോർട്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്ഥാപിച്ച് അവിടെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റ്, വിൻഡ്രോ കംപോസ്റ്റ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതാണു പ്രായോഗികമായിട്ടുള്ളതെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്ലീൻ സിറ്റി മാനേജരുടെ റിപ്പോർട്ട് ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച മറ്റു ബിന്നുകളുടെ പ്രവർത്തനത്തിനും ഭീഷണിയാണ്.
നഗരസഭ സ്ഥാപിച്ചിട്ടുള്ള എയ്റോബിക് വേസ്റ്റ് ബിന്നുകളെല്ലാം പൊതു നിരത്തുകൾക്കു സമീപത്താണ്. മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജ്, ടിസിസി, എച്ച്ഐഎൽ എന്നിവയുടെ സമീപത്തും പാതാളത്തുമാണു ബിന്നുകളുള്ളത്.
ഐഎസി റോഡിലുള്ള ബിന്നിനു സമീപം നിർമിച്ചിട്ടുള്ള ശുചിമുറി കേന്ദ്രവും തകർന്ന നിലയിലാണ്. മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപത്തുള്ള ബിൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
ഇവിടേക്കെത്തുന്ന മാലിന്യം തൊഴിലാളികൾ ശേഖരിച്ചു മറ്റു ബിന്നുകളിലെത്തിച്ചു സംസ്കരിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ബിന്നുകൾ പുനർനിർമിക്കുമെന്നു നഗരസഭാധ്യക്ഷൻ എ.ഡി.സുജിൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

