തൊടുപുഴ∙ കുമാരമംഗലം പഞ്ചായത്തിലെ വെങ്ങല്ലൂർ ഊന്നുകൽ അടിമാലി റൂട്ടിൽ എംവിഐപി കനാലിനു സമീപമുള്ള ടേക് എ ബ്രേക്കിനു പൂട്ട് വീണിട്ട് 3 വർഷം പിന്നിട്ടു. 20 ലക്ഷം രൂപ മുടക്കി 2022 ആണ് പൊതുശുചിമുറി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ കുടുംബശ്രീക്കു കരാർ നൽകിയതിനെ തുടർന്ന് ഹരിത കർമസേനയുടെ നേതൃത്വത്തിൽ 2 മാസത്തോളം ശുചിമുറി പ്രവർത്തിച്ചിരുന്നു.
എന്നാൽ ഹരിതസേന അംഗങ്ങൾക്ക് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ കരാർ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ശുചിമുറിക്കു പൂട്ടു വീണു.
പൊതുജനങ്ങളെ കൂടാതെ ഒട്ടേറെ വിനോദസഞ്ചാരികൾക്കു കൂടി ഉപയോഗപ്രദമായ ശുചിമുറിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
ശുചിമുറിക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാൻ അത്യാവശ്യം സ്ഥലമുള്ളതിനാൽ യാത്രക്കാർക്കു ഇത് ഏറെ ഉപയോഗപ്രദമാണ്. നിലവിൽ ശുചിമുറിയുടെ പരിസരം കുറ്റിച്ചെടികൾ വളർന്ന് കാടുപിടിച്ച അവസ്ഥയാണ്. അതേസമയം ഇതുവരെ പുതിയ കരാറുകാരെ കണ്ടെത്തി ശുചിമുറി തുറക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പുതിയ കരാറുകാരുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
വൈകാതെ ശുചിമുറി തുറന്നുകൊടുക്കും. മാത്രമല്ല യാത്രക്കാർക്കായി ശുചിമുറിയുടെ മുകളിൽ വിശ്രമമുറി, കോഫി ഹൗസ് എന്നിവ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്തിൽനിന്ന് 25 ലക്ഷം രൂപ പാസായിട്ടുണ്ട്.
ഇതിന്റെ ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയായി. അടുത്ത ആഴ്ച പണി ആരംഭിക്കും.
ഗ്രേസി തോമസ്, പ്രസിഡന്റ്, കുമാരമംഗലം പഞ്ചായത്ത്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

