ആറ്റിങ്ങൽ ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന ആറ്റിങ്ങൽ കൊടുമൺ അപർണ നിവാസിൽ വിജയൻ (57) മരിച്ചു. കെട്ടിട
നിർമാണ തൊഴിലാളിയായ വിജയൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. ഒരു മാസം മുൻപു ശ്രീകാര്യത്തിനു സമീപം നിർമാണ ജോലിക്കു പോയപ്പോൾ നീർച്ചാലിൽ വീണു വിജയന്റെ കാലിനു പരുക്കേറ്റിരുന്നു.
തുടർന്നു വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രമേഹം മൂർഛിച്ചതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവേ ഒക്ടോബർ 5ന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.
ഈ രോഗത്തിനും ചികിത്സ ആരംഭിച്ചതോടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടായിരുന്നു.
എന്നാൽ രണ്ടു ദിവസം മുൻപ് പനി ബാധിച്ചു. ഇന്നലെ പുലർച്ചെ ആയിരുന്നു മരണം.
ഭാര്യ: അനിത. മക്കൾ: അഭിരാമി, അപർണ.
വിജയന്റെ വീടിനു സമീപം വയലുകളും നീർച്ചാലുകളും ഉണ്ടെങ്കിലും എവിടെ നിന്നാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. രോഗം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ വെള്ളം പരിശോധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

