മലപ്പുറം: പൊന്നാനിയിൽ ആഡംബര കാറിലെത്തി ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൊന്നാനി മുല്ല റോഡ് സ്വദേശി ചുണ്ടന്റെ വീട്ടിൽ മുഹമ്മദ് ഫാരിസ് (20) ആണ് പോലീസിന്റെ പിടിയിലായത്.
ചുവന്ന റോഡിലെ ഹസൻ കോയയുടെ ഉടമസ്ഥതയിലുള്ള മിനാർ എന്ന വാടക സ്റ്റോറിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും മോഷണത്തിനുപയോഗിച്ച കാറും കണ്ടെത്തിയത്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ സമാനമായ മറ്റ് മോഷണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
മുഹമ്മദ് ഫാരിസിനെതിരെ പൊന്നാനി പോലീസ് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. പൊന്നാനി ഇൻസ്പെക്ടർ എസ്.
അഷ്റഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ജെറോം, പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൊന്നാനി സബ് ജയിലിലേക്ക് മാറ്റി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

