കൂടരഞ്ഞി ∙ യാത്രാ ക്ലേശം പരിഹരിക്കാൻ നാട്ടുകാരുടെ കൂട്ടായ്മയിൽ റോഡ് ഒരുങ്ങി. കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയിലെ ചാലിയാർ പഞ്ചായത്തിലുള്ള തോട്ടപ്പള്ളി – മേലെ തോട്ടപ്പള്ളി- ചെമ്പോത്തി റോഡാണ് നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിൽ കോൺക്രീറ്റ് ചെയ്തത്.
5 കിലോമീറ്റർ റോഡ് ആണ് 2 കോടി രൂപ ചെലവിട്ട് 3 വർഷം കൊണ്ട് നന്നാക്കിയത്. പഞ്ചായത്തിന്റെ പരിമിതി കൊണ്ട് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കാൻ സാധിച്ചിരുന്നില്ല.
വാഹന ഗതാഗതം ഏറെ ദുഷ്കരമായ ഈ പ്രദേശത്ത് യാത്രാ സൗകര്യം ഇല്ലാത്തതിനാൽ ഒട്ടേറെ കുടുംബങ്ങളാണ് കുടിയിറങ്ങുന്നത്.
കൃഷി സ്ഥലങ്ങളിൽ നിന്ന് വിളകൾ കൊണ്ടുപോകാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ കൂട്ടായ്മ റോഡ് നിർമാണം എന്ന ദൗത്യം ഏറ്റെടുത്തത്.
ഫാ.
സജി വളവിലിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ നവീകരിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വ്യാഴാഴ്ച 5ന് താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും. പ്രകൃതി രമണീയമായ വിനോദസഞ്ചാര മേഖലയായ തോട്ടപ്പള്ളി പ്രദേശത്തെ റോഡിന്റെ പുനരുദ്ധാരണം കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനും കാർഷിക ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും സാധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

