ചെമ്മനാട്∙ പച്ചില ചാർത്തുക്കൾക്കിടയിൽ ഒളിച്ചിരിക്കുന്ന കുട്ടുറവൻ എന്ന പക്ഷി വിഭാഗത്തിലെ ചിന്നക്കുട്ടുറുവനെ ചെമ്മനാട് പഞ്ചായത്തിന്റെ തനത് പക്ഷിയായി പ്രഖ്യാപിച്ചു. ചെമനാട് പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണപ്പെടുകയും പേരാൽ അരയാൽ പേരക്ക പപ്പായ തുടങ്ങിയ മരങ്ങളുടെ കായ്കൾ തിന്ന് നാടുനീളെ വിത്തുവിതരണം നടത്തി മനുഷ്യനു പോലും സാധിക്കാത്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടത്തുന്ന ഈ പക്ഷിയെയാണ് ചെമനാട് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയാണ് സംരക്ഷിക്കപ്പെടേണ്ട
ജൈവവൈവിധ്യത്തിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്തിയത്.
ചെറു പഴങ്ങള് കൂടാതെ ചിതലിനെയും ചെടികളെ ആക്രമിക്കുന്ന ചെറുകീടങ്ങളെയും ഭക്ഷിക്കുക വഴി ആവാസ വ്യവസ്ഥയ്ക്ക് വലിയ സംഭാവനകളാണ് ഈ കുഞ്ഞൻ പക്ഷി നൽകുന്നതെന്നു സമിതി വിലയിരുത്തി. ജൈവവൈവിധ്യ പരിപാലനസമിതി കൺവീനർ പി.ഇ.എ.റഹ്മാൻ പാണത്തൂർ, അംഗങ്ങളായ പ്രദീപ് ചന്ദ്രൻ തെക്കിൽ, കെ.രത്നാകരൻ, ശംസുദ്ദീൻ ഗുരുക്കൾ എന്നിവർ നടത്തിയ പരിശ്രമങ്ങൾക്ക് ശേഷമാണ് ഇതിനു അംഗീകാരം നൽകിയത്.
ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതി കോഓർഡിനേറ്റർ വി.എം. അഖില പ്രഖ്യാപനം നടത്തി.
ചെമനാട് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി തയാറാക്കിയ പുതുക്കിയ ജനകീയ ജൈവവൈവിധ്യ റജിസ്റ്റർ കാസർകോട് ഗവ.കോളജ് ബോട്ടണി ഡിപാർട്മെന്റ് അസോഷ്യേറ്റ് പ്രഫസർ പി.ബിജു പ്രകാശനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, സ്ഥിരസമിതി അധ്യക്ഷരായ ഷംസുദ്ദീൻ തെക്കിൽ, രമ ഗംഗാധരൻ, പഞ്ചായത്ത് അംഗം രാജൻ.കെ.പൊയ്നാച്ചി,ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.ചിത്ര, ബിഎംസി സെക്രട്ടറി കെ.മനോജ്കുമാർ, ബിഎംസി കൺവീനർ പി.ഇ.എ.റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

