കോഴിക്കോട്∙ പൊലീസ് സേനയിൽ അന്വേഷണ മികവിൽ പേരെടുത്ത ഉദ്യോഗസ്ഥനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻ എസ്പി ടി.രാമരാജ്. വാകേരി കൊലക്കേസ് അന്വേഷണം പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ഈ കേസിൽ പ്രതിയുടെ വധശിക്ഷയിലേക്ക് നയിച്ചത് അന്വേഷണമികവുകൊണ്ടാണ്. കെ.ടി.ജയകൃഷ്ണൻ വധക്കേസ്, ഒന്നാം മാറാട് കൊലക്കേസ്, മുത്തങ്ങ വെടിവയ്പ് കേസ്, പുൽപള്ളി സ്റ്റേഷൻ ആക്രമണം എന്നിവയുടെ അന്വേഷണത്തിലും പങ്കുവഹിച്ചു. കെ.ടി.ജയകൃഷ്ണൻ വധക്കേസിൽ സിപിഎം പ്രവർത്തകരായ 5 പ്രതികൾക്ക് തലശ്ശേരി അഡീഷനൽ സെഷൻസ് ജഡ്ജി (ഫാസ്റ്റ് ട്രാക്ക്) വധശിക്ഷ വിധിച്ചിരുന്നു.
1999 – ൽ വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.
കൂടാതെ ഇരുനൂറിലേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
മൃതദേഹം ഇന്നലെ എടത്തനാട്ടുകരയിലെ വീട്ടിൽനിന്ന് ഉച്ചയോടെ കുന്നമംഗലം ചേരിഞ്ചാലിലെ പാലക്കോട്ട് വീട്ടിൽ എത്തിച്ചു. ബന്ധുക്കളും സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം സംസ്കരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

