കോഴിക്കോട് ∙ ബേപ്പൂർ പോർട്ട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഇതോടെ കോഴിക്കോട് കോർപറേഷൻ പരിധിയിൽ അനുവദിച്ച 24 വെൽനസ് സെന്ററുകളും പൂർത്തിയായി. അനുവദിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ മുഴുവൻ രണ്ടു വർഷംകൊണ്ട് പൂർത്തീകരിച്ച ആദ്യത്തെ കോർപറേഷൻ എന്ന നേട്ടം ഇതോടെ കോഴിക്കോടിന് സ്വന്തമായി.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഹെൽത്ത് ഗ്രാന്റിൽ നിന്ന് 25 ലക്ഷം രൂപ വകയിരുത്തിയാണ് ബേപ്പൂർ പോർട്ട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നിർമാണം പൂർത്തിയാക്കിയത്.
തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഏഴ് വരെ ഒപി സേവനങ്ങൾ ഇവിടെ ലഭ്യമാകും. നഴ്സിങ് സേവനങ്ങളും ഫാർമസി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപഴ്സൻ ഡോ.
എസ്. ജയശ്രീ അധ്യക്ഷയായി.
കൗൺസിലർമാരായ എം. ഗിരിജ., കെ.രാജീവ്, ടി.കെ.
ഷമീന, വി.നവാസ്, ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ഉണ്ണികൃഷ്ണൻ, വിന്ദ്യ സുരേഷ്, സ്വരൂപ്, കെ.ടി.
സ്മിജിത്ത്, കോയിക്കൽ പ്രകാശൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

