കോഴിക്കോട് ∙ ദേശീയപാത 66ൽ നെല്ലിക്കോട് ഹോട്ടൽ കോപ്പർ ഫോളിയോ മുതൽ ആഴാത്യക്കോവിൽ വിഷ്ണുക്ഷേത്രം വരെയുള്ള ഭാഗത്ത് ദേശീയപാത അതോറിറ്റി നിർദേശിക്കുന്ന മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെ സർവീസ് റോഡ് നിർമിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് എൻഎച്ച്എഐക്ക് നോട്ടിസയച്ചു. 15 ദിവസത്തിനകം പരാതിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർക്ക് നിർദേശം നൽകി.
പലഭാഗങ്ങളിലും സർവീസ് റോഡിന്റെ വീതി മൂന്നു മീറ്ററോ അതിൽ കുറവോ ആണെന്ന് പരാതിയിൽ പറയുന്നു.
ഇത് വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ബുദ്ധിമുട്ട് സൃഷ്ടിക്കും. തീപിടിത്തം പോലുള്ള അത്യാഹിതങ്ങളുണ്ടായാൽ അടിയന്തര സഹായം എത്തിക്കാൻ കഴിയാതെ വരും.
അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ശരിയായ വീതിയിൽ റോഡ് വികസിപ്പിക്കാൻ വിമുഖത കാണിക്കുന്നു. മാനദണ്ഡങ്ങൾ പാലിച്ച് മാത്രം റോഡ് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നെല്ലിക്കോട് നാഷനൽ ഹൈവേ സർവീസ് റോഡ് സംരക്ഷണ സമിതിക്ക് വേണ്ടി കെ.ശരത്കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. നവംബർ 25ന് കോഴിക്കോട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

