കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ഇടപ്പള്ളി-കളമശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന എൽഎംആർഎ ബസ്സിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ബസ്സിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ സമീപത്ത് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന എസിപി, മെട്രോ സ്റ്റേഷനിലെത്തി അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണച്ചു.
ഓട്ടോറിക്ഷാ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് ഒപ്പം ചേർന്നതോടെ വൻ ദുരന്തം ഒഴിവായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

