കൂത്തുപറമ്പ് ∙ കേരളത്തിൽ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് ആശുപത്രികൾവരെ സൂപ്പർ സ്പെഷ്യൽറ്റി സംവിധാനം നിലവിൽവന്നെന്നും പൊതുജനാരോഗ്യ രംഗം കൂടുതൽ ആധുനികവും ജനസൗഹൃദ പരമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ 12 നിലകളുള്ള മൾട്ടി സ്പെഷ്യൽറ്റി കെട്ടിടവും ഡിജിറ്റൽ മാമോഗ്രാം മെഷീനും ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച്പിവി വാക്സീൻ വിതരണത്തിന്റെ സംസ്ഥാനതല പൈലറ്റ് പദ്ധതി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദീർഘവീക്ഷണത്തോടെയുള്ള സർക്കാരിന്റെ മറ്റൊരു ചുവടുവയ്പാണ് ഗർഭാശയഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്സീനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി ലയൺസ് ക്ലബ് നൽകിയ 16 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി ഏറ്റുവാങ്ങി. കേവലം കെട്ടിടമല്ല, ആധുനിക സൗകര്യങ്ങളോടെയുള്ള സംവിധാനമാണ് കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.
വി.ശിവദാസൻ എംപി, കെ.പി.മോഹനൻ എംഎൽഎ, കെ.കെ.ശൈലജ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.
നഗരസഭാധ്യക്ഷ വി.സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല, നഗരസഭ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, സ്ഥിരസമിതി അധ്യക്ഷരായ കെ.അജിത, ലിജി സജേഷ്, കെ.വി.രജീഷ്, കെ.കെ.ഷമീർ, എം.വി.ശ്രീജ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എം.പിയൂഷ്, എൻഎച്ച്എം ഡിപിഎം ഡോ.പി.കെ.അനിൽകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.കെ.സഹിന, പിഡബ്ല്യുഡി കെട്ടിട
വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ യു.പി.ജയശ്രീ, വാർഡ് കൗൺസിലർ ആർ. ഹേമലത, നഗരസഭ സെക്രട്ടറി പി.എൻ.അനീഷ്, കെ.ധനഞ്ജയൻ, സി.വിജയൻ, സി.ജി.തങ്കച്ചൻ, പി.കെ.ഷാഹുൽ ഹമീദ്, എൻ.ധനഞ്ജയൻ, വി.പി.മുഹമ്മദ്റാഫി, കെ.
പ്രകാശൻ, ശ്രീനിവാസൻ മാറോളി, അഷ്റഫ് ചെമ്പിലാലി, പി.സി.പോക്കു ഹാജി, പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

