അടൂർ ∙ കെപി റോഡിൽ ടാറിങ്ങിലെ അപാകത കാരണവും പൈപ്പ് പൊട്ടിയും എന്നും കുഴികൾ മാത്രം. വിജിലൻസ് പരിശോധനയിൽ ടാറിങ്ങിൽ അപാകത കണ്ടെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടായില്ല.
നാലുവരി പാതയാക്കി റോഡിന്റെ വികസനം പ്രഖ്യാപനത്തിൽ മാത്രം.കായംകുളം–പുനലൂർ റോഡിൽ അടൂർ മുതൽ പുതുവൽ വരെയുള്ള ഭാഗത്താണ് റോഡ് അപകട കെണിയായി മാറിയത്.
2019 ൽ ആണ് റോഡ് ടാറിങ് നടത്തി നവീകരിച്ചത്.ജല അതോറിറ്റി പൈപ് സ്ഥാപിച്ച ശേഷം ഫലപ്രദമായ രീതിയിൽ കുഴി മൂടിയിരുന്നില്ല. ദിവസങ്ങൾക്കുള്ളിൽ റോഡിന്റെ വിവിധ ഭാഗങ്ങൾ കുഴിഞ്ഞു താണു.
ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെട്ടതോടെ പ്രതിഷേധം ശക്തമായി.സംഭവത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ടാറിങ്ങിൽ അപാകത കണ്ടെത്തിയിരുന്നു.
ഇതിനു ശേഷം റോഡ് കുഴിഞ്ഞു താണ സ്ഥലങ്ങളിൽ പല തവണ ടാറിങ് നടത്തിയെങ്കിലും ഫലം കണ്ടില്ല. പൈപ്പ് പൊട്ടൽ പതിവായ റോഡ് കഴിഞ്ഞ ആറു വർഷമായി കുഴി ഒഴിഞ്ഞ നിലയിൽ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം പറക്കോട് കവല മധ്യത്തെ കുഴിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. ദേശീയ പാതയുമായും തമിഴ്നാടുമായി ബന്ധിപ്പിക്കുന്നതിനാൽ കൂടുതൽ ചരക്കു വാഹനങ്ങൾ കടന്നു പോകുന്നു. പട്ടണങ്ങൾ ബന്ധിപ്പിച്ച് സ്വകാര്യ ബസുകളുടെ പ്രധാന സഞ്ചാര മാർഗം കൂടിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

