പാലക്കാട് ∙ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ സീറ്റ് ധാരണയായി. 53 വാർഡുകളുള്ള നഗരസഭയിൽ 43 സ്ഥലങ്ങളിൽ കോൺഗ്രസും പത്തിടത്തു ലീഗും മത്സരിക്കാനാണ് ധാരണ.
ഒരു സീറ്റ് നാഷനൽ ജനതാദൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ 52 അംഗ നഗരസഭയിൽ കോൺഗ്രസിന് 12, മുസ്ലിം ലീഗിന് 4 അംഗങ്ങളുമാണ് ഉള്ളത്. തുടർച്ചയായ രണ്ടാം തവണയാണ് യുഡിഎഫ് നഗരസഭയിൽ പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്.
മുസ്ലിംലീഗ് സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി. നിലവിലെ കക്ഷിനേതാവ് സെയ്ദ് മീരാൻ ബാബു അടക്കം മത്സരരംഗത്തുണ്ടാകും.
അതേസമയം, കോൺഗ്രസിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായിട്ടില്ല.
സീറ്റുമായി ബന്ധപ്പെട്ട പല അവകാശവാദങ്ങളും ഉണ്ട്.
നിലവിലെ കൗൺസിലർമാരുടെ സീറ്റുകൾ പലതും സംവരണമായി. ചിലർ തങ്ങൾക്കു പകരം വേണ്ടപ്പെട്ടവരെ മത്സരിപ്പിക്കാൻ ശ്രമം നടത്തുന്നു.
ജയസാധ്യതയുള്ള സീറ്റുകളിലേക്കാണു സ്ഥാനാർഥിയാകാനുള്ള മത്സരം കടുക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ മാതൃകയിൽ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കുമോ എന്നു വ്യക്തമല്ല.
അതേസമയം, പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും വിജയസാധ്യത മാത്രമാണു സ്ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡമെന്നും നേതൃത്വം വിശദീകരിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ്; 36 പഞ്ചായത്തുകളിൽ വനിതാ സംവരണം
പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 88 പഞ്ചായത്തുകളിൽ 36 പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി. പട്ടികജാതി സ്ത്രീ (7), പട്ടികവർഗ സ്ത്രീ (1), പട്ടികജാതി ജനറൽ (6), പട്ടിക വർഗം ജനറൽ (1) എന്നിങ്ങനെ വിഭാഗക്കാർക്കും അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിട്ടുണ്ട്.
13 ബ്ലോക്ക് പഞ്ചായത്തിലെ 5 എണ്ണത്തിലെ അധ്യക്ഷ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തു. പട്ടികജാതി വനിത (1), പട്ടികജാതി ജനറൽ (1) എന്നിങ്ങനെയാണു മറ്റു സംവരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

