അരുവിക്കര∙ കുരുമുളക് സ്പ്രേ അടിച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ. അരുവിക്കര കുറുങ്ങോട് പാറ വിളാകത്ത് വീട്ടിൽ നൗഷാദ് (31), അരുവിക്കര കൊച്ചുനാണുമല തടത്തരികത്ത് പുത്തൻ വീട്ടിൽ അൽ അസർ (35) എന്നിവരെ ആണ് അരുവിക്കര പൊലീസ് പിടികൂടിയത്.
ശനി വൈകിട്ട് 4.45ന് കൊക്കോതമംഗലം സ്കൂളിന് സമീപം ആണ് സംഭവം. പുതുക്കുളങ്ങര കാവുവിള വീട്ടിൽ സുലോചന (69) യുടെ മാലയാണ് പൊട്ടിക്കാൻ ശ്രമം നടന്നത്.
മുണ്ടേലയിലെ വീട്ടിലേക്ക് പോകാൻ കുളവിക്കോണത്ത് ബസ് കാത്ത് നിൽക്കുകയായിരുന്നു സുലോചന.
ഇൗ സമയം അൽ അസർ ഓടിച്ച് എത്തിയ ഓട്ടോ നിർത്തി മുണ്ടേലയിലേക്ക് പോകുന്നെന്ന് അറിയിച്ചതോടെ സുലോചന അതിൽ കയറി. കൊക്കോതമംഗലം സ്കൂളിന് സമീപം എത്തിയപ്പോൾ പിൻസീറ്റിലെ യാത്രക്കാരനായിരുന്ന നൗഷാദ് ഇറങ്ങണമെന്ന് പറഞ്ഞതോടെ ഓട്ടോറിക്ഷ നിർത്തി.
പുറത്തിറങ്ങിയപ്പോൾ മൊബൈൽ മറന്നെന്ന് പറഞ്ഞതോടെ സീറ്റിൽ ഉണ്ടായിരുന്ന ഫോൺ എടുത്ത് കൊടുത്ത സുലോചനയുടെ മുഖത്തും ദേഹത്തും നൗഷാദ് കയ്യിൽ കരുതിയിരുന്ന സ്പ്രേ അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശേഷം സുലോചനയുടെ കഴുത്തിൽ കിടന്ന മാലയോടൊപ്പം കഴുത്തിൽ പിടിച്ച് തറയിൽ തള്ളിയിട്ടു.
ഉടൻ തന്നെ നാട്ടുകാർ പിന്തുടർന്ന് നൗഷാദിനെ പിടികൂടി പൊലീസിന് കൈമാറി. ഓട്ടോറിക്ഷയുമായി സ്ഥലം വിട്ട
അൽ അസറിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

