കുമരനല്ലൂർ ∙ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇനി അവരുടെ സ്മാരകമായി അറിയപ്പെടും.
അക്കിത്തം എംടി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നു പേരു മാറ്റി ഉത്തരവിറങ്ങി.
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെക്കുറിച്ചുള്ള ലേഖനത്തിൽ എം.ടി. വാസുദേവൻ നായർ ഇങ്ങനെ പരാമർശിക്കുന്നു– ‘ഞാൻ 1942ൽ കുമരനല്ലൂർ ഹൈസ്കൂളിൽ ഫസ്റ്റ് ഫോമിൽ ചേർന്നപ്പോൾ അക്കിത്തം അവിടെ പത്തിലോ മറ്റോ ആണു പഠിക്കുന്നത്’.
സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ജി കാപ്പ് ഉൾപ്പെടെ വിവിധ സംഘടനകളും കപ്പൂർ പഞ്ചായത്ത് ഭരണസമിതിയും സ്കൂളിലെ അധ്യാപക, രക്ഷാകർതൃ സമിതിയും പുനർനാമകരണം ആവശ്യപ്പെട്ടിരുന്നു.
സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും മന്ത്രിക്കും നിവേദനവും നൽകിയിരുന്നു. ലോകപ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ, കൃഷി ശാസ്ത്രജ്ഞൻ അന്തരിച്ച ഡോ. അഹമ്മദ് ബാവപ്പ തുടങ്ങിയ മറ്റു പ്രമുഖരും ഇവിടത്തെ പൂർവ വിദ്യാർഥികളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

