കോട്ടയം∙ ഗണിതശാസ്ത്ര മേളയിൽ കോട്ടയം ജില്ലയിൽ ഒന്നാമതായി ആനിക്കാട് സെന്റ് തോമസ് സ്കൂൾ. കുറവിലങ്ങാട് വച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ 51 പോയിന്റ് നേടിയാണ് ജില്ലയിൽ ഒന്നാമതെത്തിയത്.
പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി. ഗെയിം, അദർ ചാർട്ട്, പസിൽ, അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ് എന്നിവയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഗണിത ശാസ്ത്ര അധ്യാപകരായ മഞ്ജു ബിപിൻ, തോമസ് പടിയറ, ഹെഡ്മിസ്ട് സി. ജിസ്റ്റി ജേക്കബ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

