തൃശ്ശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തൃശ്ശൂരിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതേ ചിത്രമൊരുക്കിയ ചിദംബരം മികച്ച സംവിധായകനുമായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസയെ മികച്ച നടിയായും തിരഞ്ഞെടുത്തു.
പുരസ്കാരങ്ങളുടെ പൂർണ്ണരൂപം:
മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ് (സംവിധാനം: ചിദംബരം)
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
മികച്ച സംവിധായകൻ: ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
മികച്ച നടൻ: മമ്മൂട്ടി (ചിത്രം: ഭ്രമയുഗം)
മികച്ച നടി: ഷംല ഹംസ (ചിത്രം: ഫെമിനിച്ചി ഫാത്തിമ)
മികച്ച സ്വഭാവ നടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
മികച്ച സ്വഭാവ നടി: ലിജോമോൾ ജോസ് (നടന്ന സംഭവം)
തിരക്കഥാകൃത്ത്: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
കഥാകൃത്ത്: പ്രസന്ന വിത്തനാഗെ (പാരഡൈസ്)
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം: പ്രേമലു
നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
പ്രത്യേക ജൂറി പരാമർശം
അഭിനയം: ജ്യോതിർമയി (ബൊഗൈൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്), ടൊവിനോ തോമസ് (എ.ആർ.എം), ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
ചിത്രം: പാരഡൈസ് (സംവിധാനം: പ്രസന്ന വിത്തനാഗെ)
മറ്റ് പുരസ്കാരങ്ങൾ
ഛായാഗ്രഹണം: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
ചിത്രസംയോജനം: സൂരജ് ഇ.എസ് (കിഷ്കിന്ധാ കാണ്ഡം)
സംഗീത സംവിധായകൻ: സുഷിൻ ശ്യാം
പശ്ചാത്തല സംഗീതം: ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
ഗാനരചയിതാവ്: വേടൻ (ഗാനം: വിയർപ്പ് തുന്നിയിട്ട കുപ്പായം, ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
പിന്നണി ഗായകൻ: കെ.എസ്.
ഹരിശങ്കർ (എ.ആർ.എം)
പിന്നണി ഗായിക: സെബ ടോമി (അം അ)
കലാസംവിധാനം: അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
വസ്ത്രാലങ്കാരം: സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ (ബൊഗൈൻവില്ല, ഭ്രമയുഗം)
ശബ്ദരൂപകൽപ്പന: ഷിജിൻ മെൽവിൻ (മഞ്ഞുമ്മൽ ബോയ്സ്)
സിങ്ക് സൗണ്ട്: അജയൻ അടാട്ട് (പണി)
ഡബ്ബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ): ഫാസി വൈക്കം (ബറോസ്)
ഡബ്ബിംഗ് ആർട്ടിസ്റ്റ് (വനിത): സയനോര ഫിലിപ്പ് (ബറോസ്)
നൃത്തസംവിധാനം: സുമേഷ് സുന്ദർ (ബൊഗൈൻവില്ല)
കളറിസ്റ്റ്: ശ്രിക് വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗൈൻവില്ല)
വിഷ്വൽ എഫക്ട്സ്: ജിതിൻലാൽ, ആൽബർട്ട്, അനിത മുഖർജി (എ.ആർ.എം)
മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ (സി.എസ്. മീനാക്ഷി)
മികച്ച ചലച്ചിത്ര ലേഖനം: മറയുന്ന നാലുകെട്ടുകൾ (ഡോ.
വത്സൻ വാതുശ്ശേരി)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

