ചെറുതോണി ∙ ഉപ്പുതോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിന് രാജ്യസഭാംഗം ജെബി മേത്തർ എംപിയുടെ ഫണ്ട് അനുവദിച്ചു വാങ്ങിയ 23 ലക്ഷം രൂപയുടെ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ജെബി മേത്തർ എംപിയും തൃക്കാക്കര എംഎൽഎ ഉമ തോമസും ചേർന്ന് നിർവഹിച്ചു. യാത്രാക്ലേശത്താൽ വലയുന്ന ഉപ്പുതോട്ടിലെ കുട്ടികൾക്ക് ബസ് അനുവദിച്ചത് പി.ടി.യോടുള്ള കടപ്പാടും ഉമ തോമസ് എംഎൽഎയുടെയും ഡീൻ കുര്യാക്കോസ് എംപിയുടെയും പ്രാദേശിക കോൺഗ്രസ് നേതാക്കന്മാരുടെയും അഭ്യർഥന മാനിച്ചുമാണന്ന് ജെബി മേത്തർ പറഞ്ഞു.
സ്കൂൾ മാനേജർ ഫാ.തോമസ് നെച്ചിക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം ഇടുക്കി രൂപത മുഖ്യ വികാരി ജനറൽ ഫാ.ഡോ.ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു.
ജെബി മേത്തർ എംപി താക്കോൽ കൈമാറ്റവും ഉമ തോമസ് എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തി. പഞ്ചായത്ത് മെംബർമാരായ പ്രജിനി ടോമി, ഡെന്നി ബെന്നി, മിനി ഷാജി, പിടിഎ പ്രസിഡന്റ് ജിജി അഴകത്ത്, ഹെഡ് മാസ്റ്റർ ജോയിച്ചൻ ജോസഫ്, ജെസ്സി വിൽസൺ, സണ്ണി മാത്യു കുഴികണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
കെപിസിസി അംഗം എ.പി.ഉസ്മാൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ഷാജി നേതാക്കളായ ജോബി തയ്യിൽ, തങ്കച്ചൻ അമ്പാട്ടുകുഴി, വിജയൻ കല്ലുങ്കൽ, റോയി ഇടശ്ശേരിക്കുന്നേൽ, ജിമ്മി പള്ളിക്കുന്നേൽ, ബിജു പുതിയാപറമ്പിൽ, ടെസ്സി അമ്പാട്ടുകുഴി, ആന്റണി പാറയ്ക്കൽ, സജീവ് വെട്ടിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

