കോഴിക്കോട് ∙ ലഹരിക്കെതിരായ പോരാട്ടത്തിന് മലയാള മനോരമയും ഫെഡറൽ ബാങ്കും നടത്തുന്ന ഹാപ്പി ഡോപ്പു മത്സരത്തിന് മാറ്റുകൂട്ടി ഓൾ കേരള സ്പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷൻ പെനൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി.സന്തോഷ് ട്രോഫി മുൻ താരം സി.ഉമർ പെനൽറ്റി കിക്ക് എടുത്ത് ഉദ്ഘാടനം ചെയ്തു. എകെഎസ്ഡിഎ പ്രസിഡന്റ് വി.എൻ.നൗഷാദ് അധ്യക്ഷനായിരുന്നു.
എകെഎസ്ഡിഎ സെക്രട്ടറി ടി.പി.ഗിരീഷ് ബാബു, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ എബിൻ എ.തോമസ്, മലയാള മനോരമ സർക്കുലേഷൻ എക്സിക്യൂട്ടീവ് കെ.സുമിത്ത്, എകെഎസ്ഡിഎ ജോയിന്റ് സെക്രട്ടറി നവാസ് സെവൻ സ്പോർട്സ് എന്നിവർ പ്രസംഗിച്ചു.
15 വയസ്സിൽ താഴെയുള്ള നൂറു കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.വ്യക്തിഗത ഇനത്തിൽ ആദി കൃഷ്ണ വിജയിയായി. ആൺകുട്ടികളുടെ ഗ്രൂപ്പ് മത്സരത്തിൽ കോഴിക്കോട് എച്ച്എംസിഎ ക്ലബ് ജേതാക്കളായി.
പെൺകുട്ടികളുടെ ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റ്ഹിൽ ഡൈനാമിക് എഫ്സി ജേതാക്കളായി.വിജയികൾക്ക് ട്രോഫിയും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

