ഷൊർണൂർ ∙ നഗരസഭയിൽ ടൗൺ ഹാളിന് വേണ്ടിയുള്ള 10 വർഷത്തെ കാത്തിരിപ്പിന് വിരാമം. ഷൊർണൂരുകാരുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർഥ്യമായി.
ഇന്നു വൈകിട്ട് 3ന് മന്ത്രി എം.ബി.രാജേഷ് പുതിയ ടൗൺ ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും. ശീതീകരിച്ച ഹാളാണ് ഒരുക്കിയിട്ടുള്ളത്.
650 പേർക്ക് ഇരിക്കാവുന്ന ഹാൾ, കൂടുതൽ സൗകര്യങ്ങളോട് കൂടിയ ശുചിമുറി, വിശാലമായ പാർക്കിങ് എന്നിവ പുതിയ ടൗൺ ഹാളിലുണ്ട്.
കുറഞ്ഞ തുകയ്ക്ക് കല്യാണം, സംഘടനാ പരിപാടികൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവയ്ക്കു വാടകയ്ക്ക് നൽകാം. ഇതിലൂടെ സാധാരണ ജനങ്ങൾക്കു കുറഞ്ഞ നിരക്കിൽ ഹാളും നഗരസഭയ്ക്കു ഒരു വരുമാനവും ആണ് ലക്ഷ്യമിടുന്നത്.
പി.പി. കൃഷ്ണൻ മെമ്മോറിയൽ ടൗൺ ഹാൾ എന്നാണ് കെട്ടിടത്തിന് നാമകരണം ചെയ്തിട്ടുള്ളത്.
നഗരസഭയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചു കൊണ്ടാണ് 60 ശതമാനം നിർമാണ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുള്ളത്.
പിന്നീട് എംഎൽഎ ഫണ്ടിൽ നിന്നു 2 കോടി രൂപ വിനിയോഗിച്ച് അവസാനഘട്ട പണികളും പൂർത്തിയാക്കി.
2015ൽ അന്നത്തെ ഭരണസമിതിയാണ് ഷൊർണൂരിൽ ടൗൺ ഹാൾ നിർമാണത്തിന് തുടക്കം കുറിച്ചത്.
പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് പദ്ധതി സാങ്കേതിക കാരണങ്ങളാൽ നിന്നു പോവുകയായിരുന്നു. അതിനുശേഷം വന്ന പുതിയ ഭരണ സമിതിയാണ് ടൗൺ ഹാളിന്റെ നിർമാണം വീണ്ടും പുനരാരംഭിച്ച് പൂർത്തിയാക്കിയത്.
വൈകിട്ടു നടക്കുന്ന ചടങ്ങിൽ പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിക്കും.
നഗരസഭ അധ്യക്ഷൻ എം.കെ. ജയപ്രകാശ്, ഷൊർണൂർ നഗരസഭ സ്വച്ഛ് അംബാസഡർ സംവിധായകൻ ലാൽ ജോസ്, കലക്ടർ എം.എസ്.
മാധവിക്കുട്ടി എന്നിവർ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

