ഗതാഗത നിയന്ത്രണം
വയല ∙ എംസി റോഡും ഏഴംകുളം മിനി ഹൈവേയും ബന്ധിപ്പിക്കുന്ന വയല–നടക്കാവ് റോഡിന്റെ നവീകരണ ജോലി തുടരുന്നതിനാൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടൂർ, ഏനാത്ത് ഭാഗങ്ങളിൽ നിന്ന് എംസി റോഡിലൂടെ വയല ജംക്ഷനിൽ എത്തേണ്ട വാഹനങ്ങൾക്ക് കിളിവയൽ ജംക്ഷനിൽ നിന്ന് മുട്ടേക്കാട് പടി–കാവനാൽ പടി വഴി സഞ്ചരിച്ച് വയല ജംക്ഷനിലെ പെട്രോൾ പമ്പിന് സമീപം എത്താവുന്നതാണ്.
വയല ഭാഗത്തുനിന്ന് എംസി റോഡിലെത്താനും ഇതേ മാർഗം സ്വീകരിക്കണം.
അധ്യാപക ഒഴിവ്
അടൂർ ∙ മണക്കാല ഗവ. പോളിടെക്നിക് കോളജിൽ ലക്ചറർ (മെക്കാനിക്കൽ എൻജിനീയറിങ്) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച 6ന് രാവിലെ 10.30ന് നടക്കും. യോഗ്യരായവർ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി കോളജിൽ ഹാജരാകണം.
04734–231776. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

