ഇടുക്കി: ഡ്രൈ ഡേയോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ ഇടുക്കി, കൊല്ലം ജില്ലകളിൽ നിന്നായി വൻതോതിൽ അനധികൃത മദ്യം പിടികൂടി. ഇടുക്കി മുനിയറയിൽ നിന്നും 42 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി രഞ്ജിത് ടി.ബി എന്നയാളെയും, കൊല്ലം അഞ്ചലിൽ നിന്ന് 38 ലിറ്റർ മദ്യവുമായി സുദർശൻ എന്നയാളെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഡ്രൈ ഡേയിലെ അനധികൃത വിൽപ്പന ലക്ഷ്യമിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇടുക്കിയിലെ പരിശോധനയ്ക്ക് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിനോയ് കെ.ജെ നേതൃത്വം നൽകി.
സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സിജു പി.ടി, പ്രിവന്റീവ് ഓഫീസർ ഷിജു പി.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സിജുമോൻ കെ.എൻ, ജലീൽ പി.എം, വിജയകുമാർ പി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, ക്ലമന്റ് വൈ, അനന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗ്രീഷ്മ എന്നിവരും ഉണ്ടായിരുന്നു. അഞ്ചൽ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ അഭിലാഷ് ജി, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് എസ് എന്നിവർ ചേർന്നാണ് സുദർശനെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

