വാഷിംഗ്ടൺ: യുഎസിലെ കടയിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവതി അറസ്റ്റിൽ. ഇന്ത്യയിലുള്ള സഹോദരന് സമ്മാനമായി നൽകാനാണ് മോഷണം നടത്തിയതെന്ന് യുവതി പോലീസിന് മൊഴി നൽകി.
പുരുഷന്മാരുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
‘മെയ്ഡ് ഇൻ യുഎസ്എ’ ഉൽപ്പന്നങ്ങൾ സഹോദരന് ഏറെ ഇഷ്ടമാണെന്നും, എന്നാൽ അവ വാങ്ങി നൽകാൻ പണമില്ലാത്തതിനാലാണ് മോഷ്ടിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വീഡിയോ പുറത്ത് സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിൽ യുവതി പോലീസുകാരോട് കരഞ്ഞുകൊണ്ട് മാപ്പ് അപേക്ഷിക്കുന്നത് കാണാം. സാധനങ്ങൾക്ക് പണം നൽകാൻ മറന്നുപോയതാണെന്നാണ് യുവതിയുടെ വാദം.
തന്നെ കൈവിലങ്ങ് വെക്കരുതെന്നും ഒരു അവസരം കൂടി നൽകണമെന്നും യുവതി പോലീസിനോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ പോലീസ് യുവതിയെ കൈവിലങ്ങണിയിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തുമെന്നാണ് റിപ്പോർട്ടുകൾ. യുവതിയുടെ പേരുവിവരങ്ങളോ, സംഭവം നടന്ന സ്ഥലമോ, മോഷ്ടിച്ച സാധനങ്ങളുടെ മൂല്യമോ സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയയിലെ വിമർശനം സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
വിദേശ രാജ്യങ്ങളിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. “എന്തിനാണ് ഇവർ യുഎസിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും മോഷ്ടിക്കുന്നത്? 5 സ്റ്റാർ ഹോട്ടലുകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ജ്വല്ലറികളിൽ നിന്നുമെല്ലാം ഇവർ മോഷ്ടിക്കുന്നു.
വിദേശ വിദ്യാഭ്യാസം നേടാനും വിദേശയാത്രകൾക്കും കഴിവുള്ള ഉന്നതവിദ്യാഭ്യാസം നേടിയ ഒരു ശതമാനം ഇന്ത്യക്കാരാണ് ഇവരെന്നോർക്കണം,” ഒരു ഉപയോക്താവ് കുറിച്ചു. “വിദേശത്ത് മോഷണത്തിന് പിടിയിലാകുന്ന ഇന്ത്യക്കാരുടെ കേസുകൾ ഓൺലൈനിൽ വലിയ രോഷത്തിന് കാരണമാകുന്നുണ്ട്.
ഇത് യുഎസ് അധികൃതരുടെ മുന്നറിയിപ്പുകൾക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ പ്രവാസി സമൂഹത്തിന്റെ പ്രശസ്തിക്ക് ദോഷകരമാണ്.
നിയമം എല്ലാവർക്കും ഒരുപോലെയാണ്, കുറ്റകൃത്യങ്ങൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും,” മറ്റൊരാൾ കമന്റ് ചെയ്തു. Indian women caught stealing in USA. Might be deported. Perhaps a gujju again…, pic.twitter.com/kQ0qZUvisP — Bhavika Kapoor (@BhavikaKapoor5) November 2, 2025 മുൻ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്.
കഴിഞ്ഞ മേയിൽ ഇല്ലിനോയിസിലെ ഒരു സ്റ്റോറിൽ നിന്ന് 1.1 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച മറ്റൊരു ഇന്ത്യൻ യുവതിയും പിടിയിലായിരുന്നു. ഏഴ് മണിക്കൂറിലധികം സ്റ്റോറിൽ കറങ്ങിനടന്ന ശേഷം പണമടയ്ക്കാതെ സാധനങ്ങളുമായി പുറത്തുകടക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

