മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്കിടെ പൊട്ടിയ പൈപ്പിലെ അറ്റകുറ്റപ്പണികൾ വൈകിയതു മൂലം നഗരത്തിൽ ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെട്ടു. പഴയ പാലത്തിലേക്കുള്ള റോഡ് ടാറിങ്ങും മുടങ്ങി.
ജലവിതരണം ഇന്ന് പൂർണ തോതിൽ പുനരാരംഭിക്കുന്നതിനുള്ള ശ്രമം ഊർജിതമായി ആരംഭിച്ചിട്ടുണ്ട്.കാന നിർമാണത്തിനിടെയാണ് ജല അതോറിറ്റി ഇൻസ്പെക്ഷൻ ബംഗ്ലാവിനു മുകളിലുള്ള ജലസംഭരണിയിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടിയത്.
ഇവിടെ നിന്നാണ് വാഴപ്പിള്ളി, പെരുമറ്റം തുടങ്ങിയ ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്. പൈപ്പ് പൊട്ടിയതോടെ 2 ദിവസമായി ഈ മേഖലകളിൽ ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ ജല വിതരണ പൈപ്പ് എത്തിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ന് മാത്രമേ ജലവിതരണം പൂർണതോതിൽ ആരംഭിക്കുകയുള്ളൂ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇവിടത്തെ കുഴി മൂടിയാൽ മാത്രമേ പഴയ പാലത്തിലേക്കുള്ള ടാറിങ് പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

