ചെറുപുഴ ∙ ചെറുപുഴ – പാമ്പൻകല്ല് – മുളപ്ര റോഡിലെ പ്രധാനപാലം തകർച്ചഭീഷണിയിൽ. 40 വർഷം പഴക്കമുള്ള പെരുങ്കുടൽ പാലമാണു അപകടാവസ്ഥയിലായത്.
പാലത്തിന്റെ അടിഭാഗം ദ്രവിച്ചു കമ്പികൾ തുരുമ്പെടുത്തു തുടങ്ങി. ഇതിനുപുറമെ, പാലത്തിന്റെ തൂണിലെ കോൺക്രീറ്റും കല്ലുകളും ഇടിഞ്ഞുവീഴാനും തുടങ്ങി.
കഴിഞ്ഞ കുറച്ചുകാലങ്ങളായി അതിവർഷം മൂലം തോട്ടിലൂടെ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതാണു പാലത്തിന്റെ കോൺക്രീറ്റും തൂണിലെ കല്ലുകളും മറ്റും ഇളകിവീഴാൻ കാരണം. തിരക്കേറിയ മലയോരപാതയിലൂടെ പോകാതെ ചെറുവാഹനങ്ങൾക്കു ചെറുപുഴ ഭാഗത്തുനിന്നു മുളപ്ര, പ്രാപ്പൊയിൽ, കോക്കടവ്, തിരുമേനി, മുതുവം, താബോർ ഭാഗങ്ങളിലേക്ക് ഏളുപ്പത്തിലെത്താൻ സാധിക്കുന്ന റോഡാണിത്.
പാലം അപകടത്തിലായതോടെ സമീപത്തു താമസിക്കുന്ന കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്.
നേരത്തെയുണ്ടായിരുന്ന വെള്ളപ്പൊക്കത്തിൽ വെള്ളം വീടുകൾക്കു സമീപത്തു വരെയെത്തിയിരുന്നു. പാലം തകർന്നാൽ പാമ്പൻകല്ല്, പെരുങ്കുടൽ ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതം പൂർണമായി നിലയ്ക്കും.
ഇതിനുപുറമെ തോടിനു സമീപത്തെ വീടുകളിലും കൃഷിയിടങ്ങളും വെള്ളം കയറാനുള്ള സാധ്യതയും ഏറെയാണ്. പാലം പുതുക്കിപ്പണിയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ അധികൃതർക്കു നിവേദനം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

