സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി പൊതുസ്ഥലങ്ങളിൽ റീൽ ചിത്രീകരിക്കുന്നത് പലപ്പോഴും മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കാറുണ്ട്. ചില സമയങ്ങളിൽ ഇത് അപ്രതീക്ഷിത സംഭവങ്ങൾക്കും കാരണമാകും.
പശ്ചിമ ബംഗാളിലെ നൈഹതി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ തിരക്കേറിയ പ്ലാറ്റ്ഫോമിൽ റീലിനായി നൃത്തം ചെയ്യുകയായിരുന്ന യുവതിക്ക് പറ്റിയ അബദ്ധത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യാത്രക്കാർ തിങ്ങിനിറഞ്ഞ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ യുവതി നൃത്തം ചെയ്യുകയായിരുന്നു.
ഇതിനിടെ അതുവഴി തിരക്കിട്ട് നടന്നുപോയ ഒരു സ്ത്രീ യുവതിയെ കാണാതെ വന്ന് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട
യുവതി പ്ലാറ്റ്ഫോമിൽ വീണു. നൃത്തം ചെയ്യുന്ന യുവതിയെ സ്ത്രീയും ശ്രദ്ധിച്ചിരുന്നില്ല.
യുവതി പതിയെ എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം. Aunty: 1Reel maker girl: 0 pic.twitter.com/Bq3hQZEWm3 — Ambar (@Ambar_SIFF_MRA) October 31, 2025 ദൃശ്യങ്ങൾ ‘ആന്റി- 1, റീലെടുക്കുന്ന പെൺകുട്ടി – 0’ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തിയത്. പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മറ്റുള്ളവരുടെ സൗകര്യം കൂടി പരിഗണിക്കണമെന്നും പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

