നാദാപുരം∙ ടൗണുകളിൽ തെരുവ് നായ്ക്കളുടെ ശല്യം. യാത്രക്കാർക്ക് പിന്നാലെ ഓടുന്നതും നിർത്തിയിട്ട
ഇരുചക്ര വാഹനങ്ങളുടെ സീറ്റുകളും മറ്റും നശിപ്പിക്കുന്നതും പതിവായി. കഴിഞ്ഞ മാസം മാത്രം അമ്പതോളം പേരാണ് താലൂക്ക് ആശുപത്രിയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയത്. നായ്ക്കൾ പിന്തുടർന്നതിന്റെ പേരിൽ പേടിച്ച ചില കുട്ടികൾക്ക് കൗൺസലിങ് നടത്തേണ്ടി വന്ന സ്ഥിതിയുണ്ട്.മുൻപ് പഞ്ചായത്തുകൾ തെരുവ് നായ്ക്കളെ എബിസി സെന്ററുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നെങ്കിലും ഏറെയായി ഇത്തരം നടപടികളൊന്നും സ്വീകരിക്കുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

