പൂച്ചാക്കൽ ∙ പള്ളിപ്പുറം വിളക്കുമരം – നെടുമ്പ്രക്കാട് പാലം ഉദ്ഘാടനം 6ന് വൈകിട്ട് 4ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി പി.പ്രസാദ്, ദലീമ ജോജോ എംഎൽഎ എന്നിവർ നേതൃത്വം കൊടുക്കും. അരൂർ–ചേർത്തല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ചേർത്തല –അരൂക്കുറ്റി റോഡിലെ ചെങ്ങണ്ട
പാലത്തിന് സമാന്തരവുമാണ്. നിർമാണം പൂർത്തിയായിട്ട് മാസങ്ങളായതിനാൽ ഗതാഗതം നടക്കുന്നുണ്ട്. പാലത്തിന്റെ നിർമാണം തുടങ്ങിയിട്ട് 20 വർഷമായെങ്കിലും പല കാരണങ്ങളാൽ വർഷങ്ങളോളം നിർമാണം നിർത്തിവയ്ക്കേണ്ടി വന്നു.
2016–2017 വർഷത്തിൽ കിഫ്ബിയിൽ 20.37 കോടിരൂപ അനുവദിച്ചതോടെ രൂപരേഖകളിൽ ചില മാറ്റങ്ങൾ വരുത്തി നിർമാണം പുനരാരംഭിച്ചു. ആകെ ചെലവ് 22 കോടി രൂപയ്ക്കു മുകളിലാണ്.പാലത്തിന് 245 മീറ്റർ നീളവും 11 മീറ്റർ വീതിയും 350 മീറ്ററോളം അപ്രോച്ച് റോഡുണ്ട്. അതേസമയം അപ്രോച്ച് റോഡിനു ശേഷം വിവിധ സ്ഥലങ്ങളിലേക്കു പോകുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവും മാസങ്ങളായി ഉയരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

