ജില്ലാ ടെന്നിസ് ചാംപ്യൻഷിപ് 7ന്:
കണ്ണൂർ ∙ ജില്ലാ ടെന്നിസ് അസോസിയേഷന്റെ ജില്ലാ ടെന്നിസ് ചാംപ്യൻഷിപ് 7ന് അസോസിയേഷൻ കോർട്ടിൽ ആരംഭിക്കും. പുരുഷൻമാർ, സ്ത്രീകൾ (സിംഗിൾസ്, ഡബിൾസ്), ആൺകുട്ടികൾ അണ്ടർ 18, 16, 14 (സിംഗിൾസ് ഡബിൾസ്), പെൺകുട്ടികൾ അണ്ടർ 18,16,14 (സിംഗിൾസ്, ഡബിൾസ്), വെറ്ററൻസ് (സിംഗിൾസ്, ഡബിൾസ്), സീനിയർ വെറ്ററൻസ് (ഡബിൾസ് മാത്രം) എന്നീ വിഭാഗങ്ങളിലാണ് മത്സരം.
പ്രവേശന ഫോറം അസോസിയേഷൻ ഓഫിസിൽ ലഭിക്കും. പൂരിപ്പിച്ച ഫോറം പ്രേമരാജ് കൃഷ്ണരാജ്, കൺവീനർ, ജില്ലാ ടെന്നിസ് അസോസിയേഷൻ, എസ്പിസിഎ ഗ്രൗണ്ട്സ്, കണ്ണൂർ–2 (8590353139) എന്ന വിലാസത്തിൽ 5നു മുൻപ് ലഭിക്കണം.
ഇന്റർവ്യൂ 4ന്
മട്ടന്നൂർ∙ ചാവശ്ശേരി ഗവ.
ഹയർ സെക്കൻഡറി സകൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായിക അധ്യാപകനെ നിയമിക്കുന്നതിന് 4ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും.
രാജരാജേശ്വര ക്ഷേത്രനട 11ന് അടയ്ക്കും
തളിപ്പറമ്പ് ∙ രാജരാജേശ്വര ക്ഷേത്രം ചുറ്റമ്പലത്തിനകത്ത് ഇലക്ട്രിക് വയറിങ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ 7 വരെ ക്ഷേത്രനട ഉച്ചപൂജ കഴിഞ്ഞ രാവിലെ 11ന് അടയ്ക്കുമെന്ന് ടിടികെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
സെയിൽസ് ജീവനക്കാരുടെ ഒഴിവ്; അപേക്ഷിക്കാം
പയ്യന്നൂർ ∙ മലയാള മനോരമയുടെ പത്ര -പ്രസിദ്ധീകരണങ്ങളുടെ പ്രചാരവർധനയ്ക്കായി സെയിൽസ് ഫീൽഡിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള പ്ലസ് ടു, ബിരുദ വിദ്യാഭ്യാസമുള്ള 20നു 45നും മധ്യേ പ്രായമുള്ളവർ ബന്ധപ്പെടുക. മാസവേതനം ഇൻസെന്റീവ് ഉൾപ്പെടെ 20,000 രൂപയ്ക്കു മുകളിൽ. 9895624786 എന്ന വാട്സാപ്പിൽ അപേക്ഷിക്കുക.
വിവാഹവായ്പ പദ്ധതി:അപേക്ഷിക്കാം
∙കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ യുവതികളുടെ വിവാഹാവശ്യത്തിനായി നടപ്പിലാക്കുന്ന വിവാഹ വായ്പ, പദ്ധതിക്ക് കീഴിൽ ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട
യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. 94000 68513. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

