ഇന്ന്
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം ആകാം.
പച്ചത്തേയിലയ്ക്ക് 14.26 രൂപ
കൽപറ്റ ∙ ജില്ലയിൽ പച്ചത്തേയിലയുടെ ഒക്ടോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടർ ആർ.വരുൺ മേനോൻ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീർപ്പാക്കുമ്പോൾ ശരാശരി വില പാലിച്ച് വിതരണക്കാർക്ക് നൽകണമെന്നും അദ്ദേഹം അറിയിച്ചു.
അധ്യാപക നിയമനം
മേപ്പാടി ∙ എരുമക്കൊല്ലി ഗവ.യുപിസ്കൂളിൽ ഒഴിവുള്ള എൽപിഎസ്എ ദിവസവേതന നിയമനത്തിലേക്കുള്ള കൂടിക്കാഴ്ച നാളെ 11.30ന് സ്കൂളിൽ നടക്കും.
ശിൽപശാല 4ന്
മാനന്തവാടി ∙ കേന്ദ്ര സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായ മന്ത്രാലയം, കേരള വ്യവസായ-വാണിജ്യ വകുപ്പ് എന്നിവ ചേർന്ന് നടപ്പാക്കുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്സലറേറ്റിങ് എംഎസ്എംഇ പെർഫോർമൻസിന്റെ (റാംപ്) ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫിസിന്റെ നേതൃത്വത്തിൽ എംഎസ്എംഇ എക്സ്പോർട് ശിൽപശാല 4ന് രാവിലെ 10ന് മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരിയിൽ നടക്കും.
കയറ്റുമതിയുമായി ബന്ധപ്പെട്ട് വിദഗ്ധർ ക്ലാസുകളെടുക്കും. നിലവിൽ പ്രവർത്തിക്കുന്നതും ഉദ്യം റജിസ്ട്രേഷൻ ഉള്ളതുമായ യൂണിറ്റുകൾക്ക് പങ്കെടുക്കാം.
കൂടിക്കാഴ്ച നാളെ
പനമരം ∙ ബ്ലോക്ക് പഞ്ചായത്തിൽ സ്പീച്ച് തെറപ്പിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ.
9446253635. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

