ലക്ചറർ ഒഴിവ്;
പാലക്കാട് ∙ ഗവ. നഴ്സിങ് കോളജിൽ ബോണ്ടഡ് ലക്ചറർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
എംഎസ്സി നഴ്സിങ് പൂർത്തിയാക്കിയവരായിരിക്കണം. ആറിനു രാവിലെ 11ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് കോളജ് ഓഫിസിൽ എത്തണം.
കൂടിക്കാഴ്ച 17ന്
പട്ടാമ്പി ∙ കൊടുമുണ്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
17നു രാവിലെ 10.30നു കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
അധ്യാപക ഒഴിവ്
കഞ്ചിക്കോട് ∙ കഞ്ചിക്കോട് പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ കണക്ക് (ടിജിടി) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 0491 2566317.
അധ്യാപക ഒഴിവ്
വടക്കഞ്ചേരി∙ കല്ലിങ്കൽപ്പാടം ജിഎച്ച്എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ യുപിഎസ്ടി മലയാളം അധ്യാപക ഒഴിവ്.
5ന് രാവിലെ 10.30ന് കൂടിക്കാഴ്ച.
ഡ്രൈവർ നിയമനം
വടക്കഞ്ചേരി∙ പഞ്ചായത്തിലെ ഹരിതകർമ സേനയ്ക്കു വാങ്ങിയ പിക്കപ് വാനിലെ താൽക്കാലിക ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി, ഡ്രൈവിങ് ലൈസൻസ് എടുത്ത് 5 വർഷം പൂർത്തിയായിരിക്കണം.
അഭിമുഖം 4 ന് രാവിലെ 11ന് പഞ്ചായത്തിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

