കൊല്ലം ∙ ജില്ലാ ശാസ്ത്ര കിരീടം ഇൗ വർഷവും കരുനാഗപ്പള്ളി ഉപജില്ലയ്ക്ക്– 1247 പോയിന്റ്. കൊല്ലം ഉപജില്ലയാണ് രണ്ടാമത്(1202).
1165 പോയിന്റുമായി അഞ്ചൽ മൂന്നാം സ്ഥാനം നേടി. ചടയമംഗലം ഉപജില്ലയിലെ സിപിഎച്ച്എസ്എസ് കുറ്റിക്കാട് 359 പോയിന്റുമായി സ്കൂളുകളുടെ വിഭാഗത്തിൽ ഓവറോൾ നേടി.
274 പോയിന്റുമായി എസ്എംഎച്ച്എസ് പതാരം സ്കൂൾ രണ്ടാമതും 254 പോയിന്റുമായി ചാത്തന്നൂർ എൻഎൻഎസ് എച്ച്എസ്എസ് മൂന്നാമതുമെത്തി. കഴിഞ്ഞ വർഷവും സിപിഎച്ച്എസ്എസ് കുറ്റിക്കാട് തന്നെയായിരുന്നു ഓവറോൾ കിരീടം നേടിയത്.
ശാസ്ത്രമേള, ഗണിതമേള, സാമൂഹിക ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള, ഐടി മേള എന്നീ 5 വിഭാഗങ്ങളിൽ യുപി, എച്ച്എസ്, എച്ച്എസ്എസ്– വിഎച്ച്എസ്എസ് എന്നീ തലങ്ങളിലായി 163 ഇനങ്ങളിലാണ് മത്സരം നടന്നത്.
സമാപന സമ്മേളനം എൻ. കെ.
പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.
ഐ. ലാൽ, ഹയർ സെക്കൻഡറി ആർആർഡി എസ്.
അജിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, കെ. അനിൽകുമാർ, എസ്.
സ്വർണമ്മ, ടെൽഡ തോമസ്, കിഷോർ കൊച്ചയ്യം, പരവൂർ സജീവ് തുടങ്ങിയവർ പങ്കെടുത്തു.
സയൻസ് ഫെയർ
സയൻസ് ഫെയറിൽ 184 പോയിന്റുമായി കൊല്ലം ഉപജില്ല ഓവറോൾ നേടി. 179 പോയിന്റുമായി പുനലൂർ ഉപജില്ല രണ്ടാമതെത്തിയപ്പോൾ 165 പോയിന്റുമായി അഞ്ചൽ ഉപജില്ല മൂന്നാമതെത്തി.
സ്കൂളുകളിൽ ജിവിഎച്ച്എസ്എസ് അഞ്ചൽ വെസ്റ്റ് ആണ് 75 പോയിന്റുമായി കൂടുതൽ പോയിന്റുകൾ നേടിയത്.
ഗണിതമേള
ഗണിതമേളയിൽ 294 പോയിന്റുമായി ചടയമംഗലം ഉപജില്ല ഓവറോൾ നേടി. 241 പോയിന്റുമായി കരുനാഗപ്പള്ളി രണ്ടാം സ്ഥാനവും 239 പോയിന്റുമായി ചാത്തന്നൂർ മൂന്നാം സ്ഥാനവും നേടി.
162 പോയിന്റ് ഒറ്റയ്ക്ക് നേടി സിപിഎച്ച്എസ്എസ് കുറ്റിക്കാട് ഗണിതമേളയിലെ സ്കൂളിനുള്ള ഓവറോൾ സ്വന്തം പേരിലെഴുതി.
സാമൂഹിക ശാസ്ത്രമേള
സാമൂഹിക ശാസ്ത്രമേളയിൽ 117 പോയിന്റുമായി അഞ്ചൽ ഉപജില്ല ഒന്നാമതെത്തി. 116 പോയിന്റുമായി ചവറ രണ്ടാമതും 113 പോയിന്റുമായി പുനലൂർ മൂന്നാമതും ഫിനിഷ് ചെയ്തു.
ജിഎച്ച്എസ്എസ് പുത്തൂരാണ് 66 പോയിന്റുമായി സ്കൂളുകളിൽ ഒന്നാമത്.
പ്രവൃത്തി പരിചയ മേള
പ്രവൃത്തിപരിചയ മേളയിൽ 654 പോയിന്റ് നേടി കരുനാഗപ്പള്ളി ഉപജില്ല ഒന്നാം സ്ഥാനം സ്വന്തമാക്കി. 641 പോയിന്റുമായി വെളിയം രണ്ടാമതെത്തിയപ്പോൾ 583 പോയിന്റുമായി കൊല്ലം മൂന്നാമതെത്തി.
153 പോയിന്റ് നേടി സ്കൂളുകളിൽ കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസ് ഒന്നാമരായി.
ഐടി മേള
ഐടി മേളയിൽ 116 പോയിന്റ് നേടി പുനലൂർ ഉപജില്ല ഒന്നാം സ്ഥാനവും 106 പോയിന്റുമായി കൊല്ലം രണ്ടാം സ്ഥാനവും 96 പോയിന്റുമായി കരുനാഗപ്പള്ളി മൂന്നാമതുമായി. സ്കൂളുകളിൽ 49 പോയിന്റ് നേടി അയ്യൻകോയിക്കൽ ജിഎച്ച്എസ്എസ് സ്കൂളുകളിൽ ഒന്നാമതെത്തി.
ശാസ്ത്രമേളയിൽ കുതിച്ച് സിപിഎച്ച്എസ്എസ് കുറ്റിക്കാട്
കൊല്ലം ∙ സിപിഎച്ച്എസ്എസ് കുറ്റിക്കാടിന് ജില്ലാ ശാസ്ത്രമേള എന്നും ആവേശമാണ്.
ആ ആവേശം മത്സരത്തിലും പോയിന്റുകളിലും പ്രതിഫലിച്ചതോടെ ജില്ലാ ശാസ്ത്രോത്സവത്തിലെ മികച്ച സ്കൂളായി തുടർച്ചയായ നേട്ടം സ്വന്തമാക്കി. കഴിഞ്ഞ വർഷം 325 പോയിന്റുമായി ഓവറോൾ നേടിയ സ്കൂൾ പോയിന്റുകൾ 359 ആക്കി ഉയർത്തിയാണ് ഈ വർഷം പിരിഞ്ഞത്.
ആദ്യ ദിനം തന്നെ മുന്നിലോടിയ സിപിഎച്ച്എസ്എസ് കുറ്റിക്കാട് ഫിനിഷിങ് പോയിന്റിൽ എത്തിയപ്പോൾ രണ്ടാമതുള്ള സ്കൂളിനെ 85 പോയിന്റുകൾക്ക് പിന്നിലാക്കി.
ഗണിതമേളയിലെ കുതിപ്പാണ് സിപിഎച്ച്എസ്എസ് കുറ്റിക്കാടിനെ ഓവറോൾ നേട്ടത്തിന് കൂടുതൽ സഹായിച്ചത്. ചടയമംഗലം ഉപജില്ലയ്ക്കും സ്കൂളിന്റെ നേട്ടം സഹായകരമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

