കാഞ്ഞങ്ങാട് ∙ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഹൊസ്ദുർഗ് സബ് ട്രഷറിക്കു മുൻപിൽ പ്രതിഷേധ ജ്വാല നടത്തി. സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ പരിഷ്കരണ നടപടികൾ ഒരു വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.രത്നാകരൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പി.കെ.മാധവൻ നമ്പ്യാർ, വൈസ് പ്രസിഡന്റ് കെ.രമേശൻ, കെ.വി.രാജേന്ദ്രൻ, കെ.കെ.രാജഗോപാലൻ, പി.കെ.ചന്ദ്രശേഖരൻ, എം.കുഞ്ഞാമിന, പി.പി.ബാലകൃഷ്ണൻ, പി.ഗംഗാധരൻ, വിജയകുമാർ കണ്ണാങ്കോട്ട്, കെ.ബലരാമൻ, കെ.മാധവ പിഷാരടി എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്∙ സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറിയിലേക്കു പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.എവുജിൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷനായി.
നീലേശ്വരം ∙ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം സബ് ട്രഷറിയിലേക്ക് പ്രകടനവും തുടർന്നു വിശദീകരണ യോഗവും സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞമ്പു, പി.പി.ബാലചന്ദ്രൻ ഗുരുക്കൾ, കെ.എം.വിജയൻ, പലേരി പത്മനാഭൻ, ഇ.മോഹനൻ, പി.ദാമോദരൻ നമ്പ്യാർ, എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

