ശാസ്താംകോട്ട ∙ കേസ് സംബന്ധമായ ആവശ്യങ്ങൾക്കായി ശാസ്താംകോട്ട
മുൻസിഫ് മജിസ്ട്രേട്ട് കോടതിയിൽ എത്തിയ കുണ്ടറ പടപ്പക്കര ശ്യാം വിലാസത്തിൽ ജസ്റ്റിൻ ജോനാസിനെ (62) മരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 14 വർഷം മുൻപുള്ള മണൽ കടത്ത് സംബന്ധമായ കേസിൽ പ്രതിയായ ജസ്റ്റിൻ കേസിന്റെ വാദത്തിന് എത്തിയതായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം കഴിഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
തുടർന്ന് ഇയാൾ സമീപത്തെ ശുചിമുറിയിൽ പോയെന്നാണ് കരുതുന്നത്. കോടതി പിരിഞ്ഞ ശേഷവും ശുചിമുറിയുടെ വാതിൽ തുറക്കാത്തത് കണ്ട് സംശയം തോന്നി പൊലീസ് ചവിട്ടിപ്പൊളിച്ചപ്പോൾ ജസ്റ്റിൻ അബോധാവസ്ഥയിൽ വീണു കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ലളിത. മക്കൾ: സനോജ്, മനോജ്, അനൂപ്.
മരുമക്കൾ: മന്യ, നീന. സംസ്കാരം ഇന്ന് വൈകിട്ട് പടപ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

