നീലേശ്വരം ∙ നീലേശ്വരത്തെ ജനങ്ങളുടെ ദീർഘകാല സ്വപ്നമായ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് മന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് 11.30ന് ഉദ്ഘാടനം ചെയ്യും. അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഉൾപ്പെടെ 40,000 ചതുരശ്ര അടി വിസ്തൃതിയിൽ 4 നിലകളിലായാണ് കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്. കാത്തിരിപ്പ് മുറി, 45 ശുചിമുറികൾ, 40 കാറുകൾക്കു പാർക്കിങ്, ലിഫ്റ്റ്, ഫീഡിങ് റൂം, പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
താഴത്തെ നിലയിലും ഒന്നാം നിലയിലും വ്യാപാരശാലകളും, മുകളിലെ നിലകളിൽ ഓഫിസുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കും. യാഡ് നിർമാണം ജനുവരിയിൽ മാത്രമേ പൂർത്തിയാകൂ എന്നുള്ളതിനാൽ ഉദ്ഘാടനം കഴിഞ്ഞാലും കുറച്ചു മാസത്തേക്കു ബസുകൾക്കു സ്റ്റാൻഡിൽ കയറാനാകില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

